മമ്മൂട്ടിയുടെ ആ അഡാർ ലുക്കിന് കാരണക്കാരി

അങ്കിൾ സിനിമയിൽ മമ്മൂട്ടി, സിജി തോമസ് നോബല്‍

‘അങ്കിൾ’ ആയാലും  അഡാർ ലുക്ക് എന്ന് മമ്മൂട്ടിയെ കണ്ട് അസൂയപ്പെട്ടെങ്കിൽ , മമ്മൂട്ടിയെ ഇത്ര സുന്ദരനായി കണ്ടിട്ട് എത്ര നാളായി എന്ന് നൊസ്റ്റാൾജിയ  ഉണർന്നെങ്കിൽ, ആ സ്റ്റൈൽ സ്റ്റേറ്റ്മെന്റിൽ കണ്ണുടക്കിയെങ്കിൽ  പരിചയപ്പെടാം സിജി തോമസ് നോബലിനെ – മമ്മൂട്ടിയെ കൂടുതൽ സുമുഖനാക്കിയ  ആ കോസ്റ്റ്യൂം  ഡിസൈനർ  കൊച്ചിയിലുണ്ട്..

കോസ്റ്റ്യൂംസ് വളരെ കുറവ്. പ്രധാന കഥാപാത്രങ്ങൾക്ക്  രണ്ടു ചേഞ്ചുകൾ മാത്രം. നായകനടനാകട്ടെ ലുക്കിനെക്കുറിച്ചും ഫാഷനെക്കുറിച്ചും  വളരെ ധാരണയുള്ളയാൾ . ആരും പകച്ചുപോകുന്ന ആ വെല്ലുവിളി പക്ഷേ മോട്ടിവേഷൻ ആയിരുന്നു എന്നു മനസു തുറക്കുന്നു സിജി. വളരെ വൈകി ആരംഭിച്ച കരിയർ, രണ്ടാമത്തെ ചിത്രത്തിൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ്, 20 ചിത്രങ്ങളുടെ അനുഭവസമ്പത്തിലും  കൂടുതൽ മികവു തേടാനുള്ള  ത്വര, ഉന്നത പഠനത്തിന് കാലമോ ദൂരമോ പ്രായമോ വെല്ലുവിളിയല്ലെന്നുറപ്പിക്കുന്ന  പെർഫെക്ഷനിസ്റ്റ് – സിജിയുടെ വിശേഷങ്ങളിലേക്ക്       

ദ്ദേഹത്തിന്റെ താൽപര്യപ്രകാരം നീല നിറത്തിലുള്ള ഷർട്ട് കൂടി ഉൾപ്പെടുത്തി. അത് അദ്ദേഹത്തിന് കൂടുതൽ ചെറുപ്പം...

വെല്ലുവിളി എന്ന Motivation

ജോയ് മാത്യുവിനെ നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. അമേൻ എന്ന ചിത്രത്തിൽ എനിക്കു മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാർഡ് ലഭിക്കുമെന്ന് ആദ്യം പറഞ്ഞത് അദ്ദേഹമായിരുന്നു.  

‘അങ്കിളിൽ’ സിനിമാട്ടോഗ്രഫർ  അഴകപ്പനായിരുന്നു   പ്രകൃതിയും ദൃശ്യങ്ങളും വഴി പ്രേക്ഷകരുമായി സംവദിക്കുന്നയാളാണ് അദ്ദേഹം. അതേ രീതിയിൽ വസ്ത്രങ്ങളിലും വളരേയേറെ ശ്രദ്ധിക്കുന്നയാളാണ്. കോസ്റ്റ്യൂം റഫറൻസ് പങ്കുവയ്ക്കുമ്പോൾ അദ്ദേഹവും സജീവമായിരുന്നു.

ചിത്രത്തിന്റെ കോസ്റ്റ്യൂംസിനെക്കുറിച്ച്  ആദ്യം ചര്‍ച്ച നടത്തിയപ്പോൾ മമ്മൂട്ടിക്കായി  മസിമോഡറ്റി (Massimodutti) എന്ന സ്പാനിഷ് ബ്രാൻഡ് തിരഞ്ഞെടുക്കാമെന്ന  ധാരണയായി. ബോളിവുഡ് താരങ്ങളും മറ്റും ഉപയോഗിക്കുന്ന പ്രശസ്ത ബ്രാൻഡ് ആണ്, പക്ഷേ അത് ഇവിടെ കിട്ടില്ല. ദുബായിൽ പോയി വേണം പർച്ചേസ് ചെയ്യാൻ. അതിനിടെ പെട്ടെന്നു ഷൂട്ട് തുടങ്ങേണ്ട സാഹചര്യമായി.. ആറേഴു ദിവസത്തിനുള്ളിൽ കോസ്റ്റ്യൂം തയാറാക്കണമെന്ന സ്ഥിതിയായി. പർച്ചേസ് നടത്താനുള്ള സമയം കിട്ടാതിരുന്നതിനാൽ  മസിമോഡറ്റി ഉപയോഗിക്കാനായില്ല .

രു രംഗത്തിൽ വൂളൻ പീകോട്ട് കൂടി ഉപയോഗിച്ചിരുന്നു.. അതല്ലാതെ വാച്ച് പോലും...

സംസാരിക്കുന്ന  കോസ്റ്റ്യൂംസ്

വസ്ത്രങ്ങളെ കഥാപാത്രമായാണ്  കാണാറുള്ളത്. ആ ക്യാരക്ടറാണ് വസ്ത്രങ്ങൾക്കു നൽകുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം റിച്ച് ആണ്, അതേസമയം സിംപിൾ ആണ്. മമ്മൂട്ടിക്കായി വെള്ള ലിനൻ ഷർട്ട് ആണു തിരഞ്ഞെടുത്തത്. പിന്നീട് അദ്ദേഹത്തിന്റെ  താൽപര്യപ്രകാരം നീല നിറത്തിലുള്ള ഷർട്ട് കൂടി ഉൾപ്പെടുത്തി. അത് അദ്ദേഹത്തിന് കൂടുതൽ ചെറുപ്പം നൽകി. അണ്ടർ ആർമർ ഷൂസ്, സാൻഫോഡ് സൺഗ്ലാസ്, വൂളൻ സ്റ്റോൾ എന്നിവ മാത്രമാണ് മറ്റ് ആക്സസറീസ്. ഒരു രംഗത്തിൽ വൂളൻ പീകോട്ട് കൂടി ഉപയോഗിച്ചിരുന്നു.. അതല്ലാതെ വാച്ച് പോലും ഉപയോഗിക്കുന്നില്ല. 

നായിക കാർത്തികയ്ക്കായി  വസ്ത്രമൊരുക്കിയതും ശ്രദ്ധയോടെ. കാഷ്വൽ ക്ലോത്തിങ്ങാണ്. വൾഗർ ആകരുത്, അതേസമയം സെൻഷ്വാലിറ്റി ഫീൽ ചെയ്യുകയും വേണം. അതായിരുന്നു ലക്ഷ്യം. നീളൻ ഡബിൾ ചെയിൻ, കയ്യിലും മുടിയിലും മാറിമാറി അണിയുന്ന ഹെയർബാൻഡ് എന്നിവയായിരുന്നു ആക്സസറീസ്. മുത്തുമണിയുടെ കഥാപാത്രം ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് ബോൾഡായി മാറുമ്പോൾ അതിനൊപ്പം ബ്ലെൻഡ് ചെയ്യാൻ അവസാനഭാഗങ്ങളിൽ ഡീപ് മെറൂൺ ഷേഡുള്ള സാരി തിരഞ്ഞെടുത്തു.

നായിക കാർത്തികയ്ക്കായി വസ്ത്രമൊരുക്കിയതും ശ്രദ്ധയോടെ. കാഷ്വൽ ക്ലോത്തിങ്ങാണ്. വൾഗർ ആകരുത്, അതേസമയം...

പ്രായം തടസമല്ല; വേണ്ടത് പാഷൻ

ഫാഷൻ ഡിസൈനിങ് കോഴ്സ് പഠിക്കാൻ, അതു കരിയറാക്കാൻ  പറ്റിയ പ്രായമേത് ?  പ്രായം ഒരു പഠനത്തിനും തടസമല്ലെന്നു തെളിയിക്കുന്നു സിജി. വിവാഹം കഴിഞ്ഞ്, മകൾ ജനിച്ചു ബാല്യം പിന്നിടുമ്പോഴാണ്  സിജി ഫാഷൻ രംഗത്തു പിച്ചവച്ചു തുടങ്ങിയത്. അതും ഭർത്താവ് കയ്യോടെ പിടിച്ചുകൊണ്ടു പോയി ക്ലാസിൽ  ആക്കുകയായിരുന്നു.  അന്നു ബാംഗ്ലൂരിലായിരുന്നു  താമസം. മകൾക്കായി ഉടുപ്പുകളൊക്കെ ഡിസൈൻ ചെയ്യാറുണ്ടായിരുന്നു. അളവെടുക്കാൻ ടേപ് കയ്യിൽ പിടിക്കാൻ പോലും അറിയില്ല. പത്രത്തിൽ വരച്ചെടുത്തു ദേഹത്തു വച്ചുനോക്കി മുറിച്ചെടുക്കുകയായിരുന്നു. തയ്യൽ അറിയില്ല, പക്ഷേ ചില ഫിനിഷിങ് നോട്ടുകൾ  പഠിച്ചെടുത്തിരുന്നു. മകളുടെ ഉടുപ്പുകൾ കണ്ട് പ്രശംസയും ആവശ്യക്കാരും മുന്നിലെത്തിയതോടെ ഫാഷൻ ഡിസൈനിങ് പഠിച്ചുകൂടെയെന്നു ഭർത്താവ് ചോദിച്ചു. തടസം പറഞ്ഞു മടിപിടിച്ചിരുന്നപ്പോൾ നേരെ കൊണ്ടു പോയി ക്ലാസിൽ ചേർത്തു. ബാംഗ്ലൂരിലെ വോഗ് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു ഒന്നാം റാങ്കോടെ തിളങ്ങുന്ന വിജയം. അന്ന് എ പ്ലസ് ഗ്രേഡും നേടിയിരുന്നു.  

മമ്മൂട്ടിക്കായി മസിമോഡറ്റി (Massimodutti) എന്ന സ്പാനിഷ് ബ്രാൻഡ് തിരഞ്ഞെടുക്കാമെന്ന ധാരണയായി....

ആദ്യം ശിഷ്യ, പിന്നാലെ ഗുരു

കുടുംബവുമൊത്ത്  കൊച്ചിയിലെത്തിയ  ശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ (NIFD) അധ്യാപന ജീവിതം. തുടർന്ന് ഡൽഹി കേന്ദ്രമായുള്ള ഹൈറ്റ്സ് എന്ന ഇൻസ്റ്റിറ്റ്യൂട്ടില്‍. പിന്നീടു പരസ്യരംഗത്ത് സജീവമായി. അതു സിനിമയിലേക്കുള്ള  വഴിയൊരുക്കി.

എൻഐഎഫ്ഡിയിൽ ശിഷ്യയായിരുന്ന സമീറ സനീഷാണ് ആദ്യം സിനിമയിലെത്തിയത്. പിന്നാലെ സിജിയുടെ ഊഴമെത്തി. ആദ്യ ചിത്രം ക്ലൈമാക്സ്. രണ്ടാമതു ചിത്രം ആമേൻ. ഇതിൽ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. തുടർന്ന് ഇരുപതോളം ചിത്രങ്ങൾ. സൈഗാൾ പാടുന്നു, സ്വർണക്കടുവ, ക്ലിന്റ് എന്നിവയാണ് അടുത്തിടെയിറങ്ങിയ  ചിത്രങ്ങൾ. 

മകളും പേരക്കുട്ടികളുമൊക്കെയായി  തിരക്കായതിനാൽ  കൂടുതൽ ചിത്രങ്ങൾ ഏറ്റെടുക്കാനാകാത്ത സാഹചര്യമുണ്ട്. പക്ഷേ അതിനിടയിലും  കൂടുതൽ മികവിനു വേണ്ടിയുള്ള ആഗ്രഹം അടക്കാനാകുന്നുമില്ല.

മമ്മൂട്ടിയുടെ കഥാപാത്രം റിച്ച് ആണ്, അതേസമയം സിംപിൾ ആണ്. മമ്മൂട്ടിക്കായി വെള്ള ലിനൻ ഷർട്ട്...

സ്വപ്നം ഇനി കയ്യെത്തും ദൂരത്ത്

സിനിമയിൽ കൂടുതൽ അർഥവത്തായ രീതിയിൽ ഡിസൈനിങ് ചെയ്യണമെന്നാണ് ആഗ്രഹം. വസ്ത്രങ്ങളും കഥാപാത്രങ്ങളാണ്. അവരുടേതായ സ്വഭാവമുണ്ട്. ഒരു ഫ്രെയിമിൽ വരുന്ന ഘടകങ്ങൾ, ഫർണിച്ചറോ പെയിന്റിങ്ങോ ഫ്ലവർവേസോ ആകട്ടെ അതു പ്രേക്ഷകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ട്. ആ രീതിയിൽ വസ്ത്രങ്ങളും സംസാരിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ മൂഡ് അനുസരിച്ച്, സിനിമയിലെ പ്രത്യേക രംഗത്തിന്റെ കളർടോൺ അനുസരിച്ച് അതുമായി ബ്ലെൻഡ് ചെയ്തു വേണം വസ്ത്രം ഒരുക്കാൻ. ഇതിൽ കൂടുതൽ പഠനം നടത്തണമെന്നു പണ്ടേയുള്ള മോഹമാണ്. യുഎസിലും ഫ്രാൻസിലും  ഇത്തരം പഠനത്തിനുള്ള അക്കാദമിയുണ്ട്. യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ കഴിഞ്ഞു, ഉടനെ പോകും. റയിൽവേ ഉദ്യോഗസ്ഥനായി വിരമിച്ച തോമസ് നോബലാണ് ഭർത്താവ്. മകൾ: രേഷ്മ തോമസ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam