Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിസൈനർ ഗൗണില്ലാതെ സിംപിളായി െഎശ്വര്യ , കാരണം?

aishwarya

പ്രളയം തകർത്ത ചേന്ദമംഗലം കൈത്തറിഗ്രാമത്തിനു പുതുജീവൻ നൽകാനുള്ള ശ്രമങ്ങൾ സജീവം. എല്ലായിടത്തു നിന്നും പിന്തുണ പ്രവഹിക്കുമ്പോൾ വ്യത്യസ്തമായ രണ്ടു മാതൃകകളിതാ. ചേന്ദമംഗലത്തെ പിന്തുണയ്ക്കുന്നു എന്നു പറയുകയല്ല, അവിടെ നെയ്തെടുത്ത വസ്ത്രങ്ങൾ രാജ്യാന്തര വേദികളിൽ എത്തിക്കുകയാണ് ഇവർ.

∙ സൈമ ഫിലിം അവാർഡ് 2018 സ്വീകരിക്കാനായി ദുബായിലെ വേദിയിൽ നടി ഐശ്വര്യ ലക്ഷ്മിയെത്തിയത് ഡിസൈനർ ഗൗണിൽ അല്ല, ചേന്ദമംഗലം കൈത്തറി ഗ്രാമത്തിൽ ഒരുങ്ങിയ കസവു നേര്യത് അണിഞ്ഞാണ്. സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ആയി ഡിസൈനർ ശ്രീജിത്ത് ജീവൻ ഒരുക്കിയ ബ്ലൗസും.

lakshmi-menon

∙ സാൻ ഫ്രാൻസിസ്കോയിൽ ചേക്കുട്ടിപ്പാവയുടെ ലോഞ്ചിങ് വേദിയിൽ നാഷനൽ ഇന്നവേഷൻ കൗൺസിൽ അംഗം കൂടിയായ ലക്ഷ്മി മേനോൻ ധരിച്ചത് ചേന്ദമംഗലം കൈത്തറി സാരി. ചേക്കുട്ടിയ്ക്കായി മുറിച്ചെടുത്ത സാരിയുടെ ബാക്കിഭാഗമാണ് ലക്ഷ്മി ഡ്രേപ് ചെയ്തത്. സ്റ്റൈൽസ്റ്റേറ്റ്മെന്റ് ആയി ഡെനിം ഷർട്ടും ജീൻസും.