പ്രിയയുടെ അഡാർ ലുക്ക്; പിന്നിൽ പൂർണിമ ഇന്ദ്രജിത്ത്

കണ്ണിറുക്കി മനം കവർന്ന പ്രിയ വാരിയരുടെ മേക്ക് ഓവറിൽ കണ്ണുടക്കിയിരിക്കുകയാണ് ഫാഷനിസ്റ്റകൾ. അടുത്തിടെ സ്വകാര്യചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രിയയുടെ ഡിസൈനർ കോസ്റ്റ്യൂമും ആക്സസറീസും ലുക്സും ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു. 

ആപ്പിൾ ഗ്രീൻ നിറത്തിലെ ലെഹംഗ സ്കർട്ടിന് കന്റംപ്രറി മേക്ക് ഓവർ നൽകുന്നത് ഡ്രേപ്ഡ് ബ്ലൗസ്. ഓഫ് ഷോൾഡർ ഡ്രേപ് ആയതിനാൽ ഗ്ലാമർ എലമെന്റ് കൂടി ചേരുന്നു. 

സ്കർട്ടിനൊപ്പം സ്റ്റേറ്റ്മെന്റ് ബെൽറ്റ് നൽകിയിട്ടുണ്ട്.  ഹാൻഡ് ക്രാഫ്റ്റഡ് ബക്കിൾ ചേരുന്ന എംബ്രോയ്ഡേഡ് ബെൽറ്റ് വ്യത്യസ്തത പകരുന്നു. ഇതേ മാതൃകയിൽ ഡ്രേപ് ബ്ലൗസിൽ ബ്രൂച്ച് ആയും ഉപയോഗിച്ചിട്ടുണ്ട്.

ഡ്രമാറ്റിക് ലുക്ക് നൽകുന്ന കോസ്റ്റ്യൂം പക്ഷേ അമിതമായ അലങ്കാരങ്ങൾ ഒഴിവാക്കിയാണ് ശ്രദ്ധനേടുന്നത്.   

മൾട്ടിയൂസ് ഉറപ്പാക്കുന്നുവെന്നതാണ് പ്രിയ വാരിയരുടെ ലെഹംഗയുടെ പ്രത്യേകതയെന്ന് സെലിബ്രിറ്റി ഡിസൈനർ പൂർണിമ ഇന്ദ്രജിത്ത് പറയുന്നു. െലഹംഗയ്ക്കൊപ്പം ദാവണി, ബ്ലൗസ് ലുക്ക് ഒഴിവാക്കിയാണ് ഡ്രേപ് സ്റ്റൈൽ കൊണ്ടുവന്നത്. അതേ സമയം മിക്സ് ആൻഡ് മാച്ച് വഴി ഇതേ ഗാർമെന്റ് തന്നെ പലരീതിയിൽ ഉപയോഗിക്കാം. 

ഡിസൈനർ: പൂർണിമ ഇന്ദ്രജിത്ത്, പ്രാണ, പനമ്പിള്ളി നഗർ

ഔട്ട്ഫിറ്റ്  – ഫെസ്റ്റിവ് കലക്‌ഷൻ, പ്രാണ

ക്ലച്ചസ് – രംഗ്‌ദേ കലക്‌ഷൻ, പ്രാണ

ആക്സസറീസ് – സീലിയ പാലത്തിങ്കൽ