കല്യാണമോ.. ഇപ്പോഴോ....

അനുഷ്ക ഷെട്ടി

കുറച്ചുകാലമായി അനുഷ്ക ഷെട്ടിയുടെ വിവാഹത്തെ കുറിച്ചാണു സിനിമാലോകം ആശങ്കപ്പെടുന്നത്. വയസ് മുപ്പതു കഴിഞ്ഞ അനുഷ്ക പ്രണയത്തിലാണെന്നും വിവാഹിതയാകാൻ പോകുന്നതായും ഒക്കെ വാർത്തകൾ വന്നു. നിശബ്ദയായിരുന്ന നടി ഇപ്പോൾ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് താൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുകയാണു തന്റെ ലക്ഷ്യമെന്നും നടി പറയുന്നു.

തെലുങ്കിൽ കൈനിറയെ ചിത്രങ്ങൾ ഉള്ള തനിക്ക് അഭിനയത്തിൽ മാത്രമാണു ശ്രദ്ധയെന്നുമാണ് ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നടി വ്യക്തമാക്കിയത്. നേരത്തെ ബാഹുബലി ഫെയിം പ്രഭാസുമായി ചേർത്ത് അനുഷ്കയുടെ വിവാഹവാർത്ത പ്രചരിച്ചിരുന്നു. ഇപ്പോൾ ബാഹുബലിയുടെ രണ്ടാംഭാഗത്തിൽ അഭിനയിക്കുന്നതിന്റെ തിരക്കിലാണ് അനുഷ്ക.