Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അസിൻ ദേ ഇവിടെയുണ്ട്, വൈറലായി ചിത്രങ്ങൾ

asin-photo അസിൻ ഭര്‍ത്താവ് രാഹുൽ ശർമയ്ക്കൊപ്പം

തെന്നിന്ത്യയും േബാളിവുഡും കീഴടക്കിയ മലയാളിപെൺകു‌ട്ടി എ​ന്നു കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന മുഖം അസിൻ തോട്ടുങ്കലിന്റേതാണ്. കാര്യം മലയാളിയാണെന്നതും ആദ്യചിത്രം മലയാളത്തിലാണെന്നതുമൊക്കെ ശരിതന്നെ, എങ്കിലും അസിൻ തിളങ്ങിയത് തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയാണ്. അഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റാക്കിയ അസിനെ ഇപ്പോൾ കാണുന്നേയില്ലല്ലോ എന്നതാണ് ആരാധകരുടെ പരാതി.

മൈക്രോമാക്സ് സ്ഥാപകൻ രാഹുൽ ശർമയുമായുള്ള വിവാഹത്തോടെ അസിനെ അധികം പൊതുപരിപാടികളിൽ കണ്ടിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ പുതുവർഷത്തിൽ ഭര്‍ത്താവുമൊത്തുള്ള അസിന്റെ പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഫ്രാൻസില്‍ സ്റ്റൈലിഷ് ആയി തന്നെയാണ് ഇരുവരും പുതുവർഷം ആഘാഷിച്ചത്. സിമ്പ്ളി അസിൻ എ​ന്ന അക്കൗണ്ടിൽ നിന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാഹുലിനൊപ്പം അസിൻ സെല്‍ഫിയെടുക്കുന്ന ചിത്രവും ഫ്രഞ്ച് ആൽപ്സിൽ നിന്നും സ്കീയിങ് ചെയ്യുന്നതിന്റെ ചിത്രങ്ങളുമാണുള്ളത്. 2016 ജനുവരിയിലാണ് ഇരുവരും വിവാഹിതരായത്. 

Your Rating: