ആമി ജാക്സൻ , ഇതായിരുന്നല്ലേ ആ ഗ്ലാമർ രഹസ്യം!

ആമി ജാക്സൺ

ഇന്ത്യൻ ലുക്കുള്ള ബ്രിട്ടീഷ് മോഡൽ. തിളങ്ങുന്ന സ്കിന്നും മയക്കുന്ന കണ്ണുകളും അവർ ഗ്ലാസ് ഫിഗറുമുള്ള ആമി ജാക്സൺ എന്ന സുന്ദരി ഇന്ത്യയുടെ മനം കവർന്നതിൽ അതിശയമില്ല. കോഫി സ്ക്രബ് മുഖത്തിട്ട ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയല്ലേ ഈ തിളങ്ങുന്ന സ്കിന്നിന്റെ രഹസ്യമെന്തെന്ന് ആരാധകർക്കു പിടികിട്ടിയത്. ചെറുപ്പം മുതൽക്കേ കുതിര സവാരി ക്രേസ് ആണ് ആമിക്ക്. മോഡലായി റാംപിൽ നടക്കുമ്പോഴുള്ള തലയെടുപ്പില്ലേ. കുതിരസവാരി ശീലിച്ചതുകൊണ്ടു കിട്ടിയതാണെന്നാണ് ആമിയുടെ പക്ഷം. മണിക്കൂറുകളോളം നീന്തുന്നതാണു മറ്റൊരു ഇഷ്ടം. മഴയുള്ളൊരു ദിവസം ഹൗസ്ബോട്ടിൽ ചുറ്റിസഞ്ചരിക്കുന്നതാണു കേരളത്തെക്കുറിച്ചുള്ള ഓർമ, ഇഷ്ടവും.

മേക്കപ്പ്

ആമി ജാക്സൺ

ഗോതമ്പിന്റെ നിറമുള്ള ആമിക്ക് പ്രത്യേകിച്ച് മേക്കപ്പിന്റെ ആവശ്യമില്ലല്ലോ. കട്ടിയായി ഫൗണ്ടേഷൻ ഉപയോഗിക്കുന്നതിനു പകരം പിങ്ക് ടിന്റ് കലർന്ന മോയിസ്ചറൈസർ ആണു മുഖത്തു പുരട്ടുന്നത്. പൗഡർ ബ്ലഷിനേക്കാൾ ക്രീം ബ്ലഷ് ആണുപയോഗിക്കുക. കണ്ണുകൾ കറുപ്പിക്കാൻ കോൾ, മസ്കാര പിന്നെ സോഫ്റ്റ് ലിപ് കളർ. തീർന്നു ആമിയുടെ മേക്കപ്പ്. അഞ്ചു ദിവസത്തിലൊരിക്കൽ സ്ക്രബ് ഉപയോഗിച്ചു മുഖം കഴുകും. ദിവസവും ക്ലെൻസർ, ടോണർ, പിന്നെ മോയിസ്ചറൈസർ. അതോടെ മുഖം ക്ലീൻ ആൻഡ് ഫ്രഷ്. തലമുടിയിൽ വൈറ്റമിൻ ഇ ക്രീം ഉപയോഗിക്കും.

ഡയറ്റ്

ആമി ജാക്സൺ

പ്രത്യേകിച്ചൊരു ഡയറ്റ് പാറ്റേൺ ആമിക്കില്ല. ഉണർന്നാലുടൻ ഒരു ലീറ്റർ വെള്ളം കുടിക്കും. രാവിലെ ഒരു മണിക്കൂർ സ്വിമ്മിങ്. അതാണ് ഇഷ്ട എക്സർസൈസ്. ബ്രേക്ക് ഫാസ്റ്റിന് സ്ക്രാംബിൾ ചെയ്ത മുട്ടയും ഓട്സും ഒപ്പം ഫ്രൂട്സും. ഉച്ചഭക്ഷണമായി ഗ്രിൽ ചെയ്ത ചിക്കൻ അല്ലെങ്കിൽ മീൻ. ഉരുളക്കിഴങ്ങ് പുഴുങ്ങിയതും പച്ചക്കറി വേവിച്ചതും സാലഡും ഒപ്പം കഴിക്കും. രാത്രി സൂപ്പ് കൂടെ ഒരു പ്ലേറ്റ് സാലഡ്. ഇടവേളകളിൽ ആൽമണ്ട്, ബദാം, കശുവണ്ടി തുടങ്ങി എന്തെങ്കിലും കൊറിക്കും. ഒപ്പം പഴവും കഴിക്കും. രാത്രി ഏഴുമണിക്കു മുൻപേ ഭക്ഷണം കഴിക്കും. ഞായറാഴ്ച ഈ വക നിയന്ത്രണങ്ങളൊന്നുമില്ല. മനസിന് ഇഷ്ടപ്പെട്ടത് എന്തും കഴിക്കും.

വർക്ക് ഔട്ട്

ആമി ജാക്സൺ

ഓരോ ആഴ്ചയും വർക്ക് ഔട്ട് രീതി മാറ്റും. അല്ലെങ്കിൽ ബോറടിക്കുമെന്ന് ആമി. ഷൂട്ടിങ് തിരക്കിൽ വർക്ക് ഔട്ട് മുടങ്ങിയാൽ ഡാൻസ്, ജോഗിങ്, സ്വിമ്മിങ് തുടങ്ങി എന്തെങ്കിലും ചെയ്യും. യോഗയും പ്രാക്ടീസ് ചെയ്യുന്നുണ്ട്.