പ്രിയങ്ക ചോപ്രയുടെ സെക്സി ലിപ്സിന്റെ രഹസ്യം

പ്രിയങ്ക ചോപ്ര

2000ൽ ലോകസുന്ദരിപ്പട്ടം നേടി, 15 വർഷമായി ബോളിവുഡിൽ മുൻനിരയിലുണ്ട് പ്രിയങ്ക ചോപ്ര . നാച്വറലാണ് ഈ 33 വയസുകാരിയുടെ സൗന്ദര്യം. സംരക്ഷിക്കുന്നതിനുമുണ്ട് നാച്വറൽ വഴികൾ. ചർമ്മത്തിനു തേൻ. തലമുടിക്ക് വെളിച്ചെണ്ണ . തൈരാകട്ടെ ചർമ്മത്തിലും തലമുടിയിലും ഒരുപോലെ ഉപയോഗിക്കും.

ഹെയർ

കളർ ചെയ്തു ഭംഗിയുള്ള സ്ട്രെയ്റ്റ് തലമുടി വെറുതെ അഴിച്ചിടുന്നതാണു പ്രിയങ്ക സ്റ്റൈൽ. വെളിച്ചെണ്ണ കൊണ്ടൊരു ഹോട്ട് ഓയിൽ മസാജാണ് പ്രിയങ്കയുടെ തലമുടിയുടെ രഹസ്യം. ജോലി ചെയ്തു തളർന്നു വരുമ്പോൾ ഹോട്ട് ഓയിൽ മസാജ്. വെളിച്ചെണ്ണയിൽ കാർബോഹൈഡ്രേറ്റ്, വൈറ്റമിൻസ് മിനറൽസ് ഒക്കെയുണ്ടെന്നു പ്രിയങ്ക. അരമണിക്കൂർ അങ്ങനെയിരിക്കും. ശരീരവും മനസും റിലാക്സ്ഡ് ആവും. ഒപ്പം മുടിയുടെ ആരോഗ്യവും വർധിക്കും. പിന്നെ ഷാംപൂ ചെയ്തു വിസ്തരിച്ചൊരു കുളി. അരക്കപ്പ് തൈരിൽ രണ്ടു ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത മിശ്രിതം മുടിയിൽ തേച്ചു പിടിപ്പിക്കും. അര മണിക്കൂർ കഴിഞ്ഞു ഷാംപൂ ചെയ്തു കഴുകും. തലമുടിയുടെ സംരക്ഷണത്തിന് ഇതു മതിയെന്നു പ്രിയങ്ക.

ഡയറ്റ്

രണ്ടു മണിക്കൂർ കൂടുമ്പോൾ ആരോഗ്യ ഭക്ഷണം കഴിക്കും പ്രിയങ്ക. ബ്രേക്ക് ഫാസ്റ്റിന് രണ്ട് മുട്ടയുടെ വെള്ള എന്നുമുണ്ടാവും. ഒപ്പം ഓട്ട്മീൽ. ഒരു ഗ്ലാസ് സ്കിംഡ് മിൽക്ക്. രണ്ടു മണിക്കൂർ കൂടുമ്പോൾ ഒരു ഗ്ലാസ് കരിക്കിൻ വെള്ളം ഒപ്പം ഒരുപിടി നട്സ്. ഉച്ചയ്ക്ക് ചപ്പാത്തി, ദാൽ, വെജിറ്റബിൾ, സാലഡ്. വൈകുന്നേരം ഒരു ടർക്കി സാൻവിജ് അല്ലെങ്കിൽ മുളപ്പിച്ച പയർ സാലഡ്. രാത്രി ഗ്രിൽഡ് ചിക്കൻ, അല്ലെങ്കിൽ മീൻ. ഒപ്പം വെജിറ്റബിൾസ് സാലഡ്. ഇതുകൂടാതെ ധാരാളം പച്ചക്കറി, ഫ്രൂട്സ്. കരിക്കിൻ വെള്ളം കൂടാതെ ദിവസേന രണ്ടു ലീറ്റർ വെള്ളം വേറെ. സ്കിൻ സുന്ദരമാകാൻ ഇതിൽക്കൂടുതൽ എന്തു വേണം.

പ്രിയങ്ക ചോപ്ര

ലിപ്സ്

ഉയർന്ന കവിളെല്ലുകൾ, വിടർന്ന കണ്ണുകൾ, വലിയ സെക്സി ലിപ്സ് ഇവയൊക്കെയാണു പ്രിയങ്കയുടെ ഹൈലൈറ്റ്. പാൽ ഉൽപ്പന്നമായഫ്രഷ് ക്രീം ആണ് പ്രിയങ്കയുടെ ചുണ്ടുകൾ ഉണങ്ങാതെ കാക്കുന്നത്. മേക്കപ്പ് മാറ്റി മുഖത്തും കൈകളിലും മോയിസ്ചറൈസർ പുരട്ടി ചുണ്ടിൽ ഫ്രഷ് ക്രീം പുരട്ടിയ ശേഷമേ ഉറങ്ങാൻ കിടക്കൂ. കടുത്ത ലിപ്സ്റ്റിക് കളറിൽ പ്രിയങ്കയെ കാണാൻ കിട്ടില്ല. ന്യൂഡ് ബ്രൗൺ, പിങ്ക് ഷേഡുകളാണ് ഏറെയിഷ്ടം.

ബ്ലഷ്

കവിളെല്ലുകൾ ഹൈലൈറ്റ് ചെയ്യുന്ന ബ്ലഷ് അണിഞ്ഞേ പ്രിയങ്കയെ കാണാനൊക്കൂ. പീച്ച് പിങ്ക് ഷേഡ്, പീച്ച് ബ്രൗണിന്റെ ലൈറ്റർ ഷേഡ് തുടങ്ങിയവയാണ് ബ്ലഷിലെ ഇഷ്ട നിറങ്ങൾ.

പ്രിയങ്ക ചോപ്ര

സ്കിൻ

യാത്രയിൽ സ്കിൻ ഉണങ്ങി വരളുമെന്ന് പ്രിയങ്ക. അതുകൊണ്ട് മുഖത്തും കൈകളിലും നന്നായി മോയിസ്ചറൈസർ പുരട്ടിയേ വിമാനത്തിൽ കയറൂ. ലാൻഡ് ചെയ്യുന്നതിന് 20 മിനിറ്റ് മു‍ൻ്പ് മുഖത്ത് ഒരു മോയിസ്ചറൈസിങ് മാസ്കിടും. ഇതോടെ സ്കിൻ ഫ്രഷായി തിളങ്ങും. സ്വയം തയ്യാറാക്കുന്ന എക്സ്ഫോളിയേറ്റിങ് മാസ്ക് ആണു പ്രിയങ്ക സ്കിൻ മൃദുവാകാൻ ഉപയോഗിക്കുന്നത്. ഒരു കപ്പ് വെള്ളത്തിൽ രണ്ടു ടീസ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ തേൻ എന്നിവ ചേർത്ത മിശ്രിതം തയ്യാറാക്കും. അര മണിക്കൂർ നേരം ഈ മിശ്രിതം മുഖത്തു പുരട്ടി വയ്ക്കും. പിന്നെ വിരൽ കൊണ്ടു മസാജ് ചെയ്തു തണുത്ത വെള്ളത്തിൽ കഴുകും. അരിപ്പൊടി ചത്ത കോശങ്ങൾ നീക്കും. തേൻ സ്കിന്നിനു മോയിസ്ചറൈസിങ് ഇഫക്ട് നൽകും.

വർക്ക് ഔട്ട്

ദിവസവും രാവിലെ 15 മിനിറ്റ് ട്രെഡ്മിൽ. അടുത്തതായി പുഷ്അപ്. 20–25 ബഞ്ച് ജംപ്സ് പിന്നെ അത്രയും തന്നെ റിവേഴ്സ് ക്രഞ്ചസ്. ഇതു കൂടാതെ നേരം പോലെ യോഗയും ചെയ്യും.

പ്രിയങ്ക ചോപ്ര

ബാഗിൽ

കോംപാക്ട് പൗഡർ, ഹാൻഡ് ലോഷൻ, 15 തരം ലിപ് ബാം, 10 തരം ലിപ്സ്റ്റിക്, പെർഫ്യൂം രണ്ടു തരം, ഹെയർ ബാൻഡ്, സൺഗ്ലാസ് ഇവയൊക്കെ എന്നുമുണ്ടാവും പ്രിയങ്കയുടെ ബാഗി‍ൽ.