കിടു ലുക്കിൽ ബിഗ് ബി, തരംഗമായ് പിങ്ക് സ്റ്റൈൽ

സാൾട് ആൻഡ് പെപ്പർ ബുൾഗാൻ താടിക്ക് പിങ്കിൽ ബച്ചൻ ഗുഡ് ബൈ പറഞ്ഞു എന്നതാണ് പ്രധാന പ്രത്യേകത.

ഒരു അമിതാഭ്‌ ബച്ചൻ സിനിമ തീയറ്ററിൽ വരുമ്പോൾ സിനിമയുടെ കഥയ്ക്കപ്പുറം പ്രേക്ഷകർ വേറിട്ടൊരു സ്റ്റൈൽ കൂടി അതിൽ പ്രതീക്ഷിക്കുന്നു. പ്രേക്ഷകരുടെ ആ പ്രതീക്ഷ ബിഗ് ബിയുടെ പുതിയ ചിത്രമായ പിങ്കിലും തെറ്റിയില്ല. ചിരപരിചിതമായ മുഖത്തിലല്ല ബിഗ്ബി ചിത്രത്തിൽ എത്തുന്നത്. 

സാൾട് ആൻഡ് പെപ്പർ ബുൾഗാൻ താടിക്ക് പിങ്കിൽ ബച്ചൻ ഗുഡ് ബൈ പറഞ്ഞു എന്നതാണ് പ്രധാന പ്രത്യേകത. പകരം പൂർണ്ണമായും നരച്ച താടിയും മുടിയും. തന്റെ പ്രായത്തിനു ചേർന്ന രൂപത്തിൽ കഥാപാത്രത്തെ ബച്ചൻ അവതരിപ്പിച്ചു എന്ന് ഒരു കൂട്ടർ പറയുമ്പോൾ, ബച്ചൻ സ്റ്റൈൽ തകർത്തു എന്നാണ് ആരാധകരുടെ വാദം. 

ബൈപോളാർ എന്ന മാനസിക പ്രശ്നത്തെ തുടർന്ന് മൂഡ് സ്വിങ്സ് അനുഭവിക്കുന്ന ദീപക് സെഗാൾ എന്ന കഥാപാത്രത്തെയാണ് വളരെ തന്മയത്വത്തോടെ ബച്ചൻ അവതരിപ്പിച്ചിരിക്കുന്നത്. മുഖവാഭാവങ്ങളിലും വേഷവിധാനങ്ങളും കർക്കശ്യക്കാരനായ ഒരു വക്കീലിന്റെ മുഖം ബച്ചന്റെ പുതിയ സ്റ്റൈലിൽ നമുക്ക് പ്രതിഫലിച്ചുകാണാം.