ഷാരൂഖ് ഖാനും മെസിയും ആരാധിക്കുന്ന 14 കാരൻ!

ഷാരൂഖ് ഖാനും മെസിക്കുമൊപ്പം റഷീദ് സെയ്ഫ് ബെല്‍ഹസ

സെലിബ്രിറ്റികൾ ആരാധിക്കുന്ന മറ്റൊരു സെലിബ്രിറ്റിയുണ്ടോ? ഉണ്ട്, അങ്ങു ദുബായ് നഗരത്തിൽ. കക്ഷിക്ക് ആകെ 14 വയസ്സു മാതമേ പ്രായമുള്ളൂ. എന്നാൽ, പയ്യൻ സെലിബ്രിറ്റികൾ പോലും ആരാധിക്കുന്ന താരമാണ്. ഒരു കൊച്ചു രാജാവായി ജീവിക്കുന്ന ഈ പതിനാലുകാരന്റെ പേര് റഷീദ് സെയ്ഫ് ബെല്‍ഹസ. ദുബായ് നഗരത്തിലെ കണ്‍സ്ട്രക്ഷന്‍ മേഖലയിലെ പ്രധാനി  സെയ്ഫ് അഹമ്മദ് ബെല്‍ഹസയുടെ  മകനാണ്  റഷീദ് സെയ്ഫ് ബെല്‍ഹസ. 

സ്‌കൂളിൽ പഠിക്കുന്ന പ്രായം മാത്രമുള്ള ബെൽഹസയെ കാണാൻ ഷാരൂഖ്, മെസി, സല്‍മാന്‍, ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ തുടങ്ങി പല സെലിബ്രിറ്റികളും എത്തിയത് മുൻകൂട്ടി അനുവാദം നേടിയാണ്. ഇവരെല്ലാം ഈ ബാലനെ കാണാൻ വരുന്നത് എന്തിനാണ് എന്നല്ലേ?ബെല്‍ഹസയുടെ കടുവകളെ കാണാൻ. കാട്ടിലെ കടുവയെ ദുബായ് നഗരത്തിൽ ഇണക്കി വളർത്തുകയാണ് കക്ഷി. മാത്രമല്ല  അച്ഛനൊപ്പം ബിസിനസ് രംഗത്തും കൈവെച്ചിട്ടുണ്ട് റഷീദ് ബെൽഹസ.

കടുവകളെ കൊണ്ടു മാത്രം തീരുന്നതല്ല ഈ 14 കാരന്റെ പ്രത്യേകതകൾ. ഫാഷന്‍ ആണ് റഷീദിന്റെ മേഖല, ദുബായ് നാഗത്തിലെ ഏറ്റവും വിലകൂടിയ ഷൂസുകൾ കാണണമെങ്കിൽ കക്ഷിയുടെ അടുത്തെത്തണം. ബെൽഹസയുടെ കടുവാ പ്രേമവും ഷൂസ് പ്രേമവും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം മുക്കാല്‍ ലക്ഷത്തോളം പേര്‍ ബെൽഹസയെ പിന്തുടരുന്നുണ്ട്. ദുബായിൽ വന്നാൽ ബെൽഹസയെ കാണാതെ ഒരു സെലിബ്രിറ്റികളും മടങ്ങാറില്ല. സെലിബ്രിറ്റികളുടെ അപ്പോയിന്റ്‌മെന്റുകള്‍ മാനേജ് ചെയ്യാന്‍ റഷീദിന് ഒരു ഏജന്റുമുണ്ട്. വിലയേറിയ ഷൂ കളക്ഷനും കടുവകളെയും കാണാനാണ് താരങ്ങൾ എത്തുന്നത്.