നീലകണ്ണുള്ള സുന്ദരി, ആ രഹസ്യം വെറും വെളളമോ?

ഓസ്കർ ജേതാവ് ജൂലിയ റോബർട്ട്സ് ഒരിക്കൽ ഈ സുന്ദരിയെ വിശേഷിപ്പിച്ചത് ‘ലോകത്തെ അതി സുന്ദരി’ എന്നാണ്.

നീലക്കണ്ണുകൾ... വടിവൊത്ത ശരീരം... വിശ്രമമില്ലാത്ത ജീവിതം... പ്രായം മുപ്പതു കഴിഞ്ഞെങ്കിലും ബോക്സ് ഓഫിസിൽ മൂല്യത്തിന് ഒരിടിവും സംഭവിച്ചിട്ടില്ല... ഓസ്കർ ജേതാവ് ജൂലിയ റോബർട്ട്സ് ഒരിക്കൽ ഈ സുന്ദരിയെ വിശേഷിപ്പിച്ചത് ‘ലോകത്തെ അതി സുന്ദരി’ എന്നാണ്, നക്ഷത്രക്കണ്ണുളള രാജകുമാരി ഐശ്വര്യ റായ്.

ഭക്ഷണപ്രിയയാണ് ഐശ്വര്യ. തിരിഞ്ഞു കടിക്കാത്തതെന്തും ആഷിന് ഇഷ്ടഭക്ഷണം തന്നെ.

‘‘എന്റെ സൗന്ദര്യ രഹസ്യം വെറും പച്ചവെള്ളമാണ്.’’ഐശ്വര്യ പറയുന്നു. ‘‘ഷൂട്ടിങ്ങുണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ഇടയ്ക്കിടെ നല്ല വെള്ളമുപയോഗിച്ച് മുഖം കഴുകിക്കൊണ്ടിരിക്കും. ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കും. ശരീരത്തിലെ എല്ലാ അഴുക്കും പുറന്തള്ളി ഇത് ചർമത്തിന് നല്ല തിളക്കവും ഓജസ്സും നൽകും. സ്വതവേ നല്ല ചർമമാണ് എന്റേത്. അതു കൊണ്ട് തന്നെ അധികം സൗന്ദര്യ സംരക്ഷണം വേണ്ടി വരാറില്ല. എപ്പോഴും ചർമം വൃത്തിയായി സൂക്ഷിക്കണമെന്നത് എനിക്കു നിർബന്ധമാണ്.’’

ഭക്ഷണപ്രിയയാണ് ഐശ്വര്യ. തിരിഞ്ഞു കടിക്കാത്തതെന്തും ആഷിന് ഇഷ്ടഭക്ഷണം തന്നെ. ‘ഒന്നും വാരിവലിച്ച് കഴിക്കുന്ന സ്വഭാവം എനിക്കില്ല. എന്നു വച്ച് ഒന്നും കഴിക്കാതിരിക്കുകയുമില്ല. പഴങ്ങളും പച്ചക്കറികളും ചോക്ലേറ്റും ഇഷ്ടം പോലെ കഴിക്കും.’ ചോക്ലേറ്റ് എനിക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.

ചോക്ലേറ്റ് ഐശ്വര്യക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്.

ഇഷ്ട വേഷം?

ട്രഡീഷണലും മോഡേണും ഇഷ്ടമാണ്.

ഇഷ്ടമുള്ള ആഭരണം?

വാച്ച്.

വിനോദം?

കുതിര സവാരിയും വാച്ച് ശേഖരിക്കലും.

ഇഷ്ട നിറം?

നീലയും വെള്ളയും.

വീക്ക്നെസ്?

കുടുംബം, ഫ്രണ്ട്സ്, ചൊക്ലേറ്റ്