Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷങ്ങൾ മുടക്കുന്ന റെഡ് കാർപറ്റ് ഡ്രസ് താരങ്ങൾ എന്തു ചെയ്യും?

Cannes Film Festival ദീപിക പദുക്കോണും ഐശ്വര്യ റായിയും സോനം കപൂറും കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ

കാൻസ് എന്നാൽ സിനിമ മാത്രമല്ല, ലോകം ഫാഷന്‍ കാണുന്നയിടം എന്നായിക്കഴിഞ്ഞു. ഇക്കുറി കാൻസിൽ ആദ്യമെത്തിയത് ദീപിക പദുക്കോൺ ആണ്, പിന്നാലെ ഐശ്വര്യ റായ്, കങ്കണ റണൗട്ട്, സോനം കപൂർ എന്നിവരും. പതിനേഴാം തവണ കാൻസ് റെ‍ഡ് കാർപറ്റിൽ ചുവടുവെക്കുന്ന ഐശ്വര്യ റായിയുടെ ചിത്രശലഭ ഗൗണിൽ നിന്നും ലോകം കണ്ണെടുത്തിട്ടില്ല ഇപ്പോഴും.

ആ ചിത്രശലഭ ഗൗൺ ഐശ്വര്യ റായ് ഇനി എന്തു ചെയ്യും? കാൻ, ഓസ്കർ തുടങ്ങി വമ്പൻ പരിപാടികളുടെ റെഡ് കാർപറ്റ് വേദികളെ പുളകം കൊള്ളിച്ച വസ്ത്രങ്ങൾക്ക് പിന്നീട് എന്തു സംഭവിക്കുന്നു എന്ന് ആലോചിക്കാത്തവരില്ല വിലയേറിയ ആ വസ്ത്രങ്ങളിൽ താരങ്ങൾ രണ്ടാമതൊരിക്കൽ പ്രത്യക്ഷപ്പെടാറില്ലല്ലോ!

cannes-dresses-1 കങ്കണ റണൗട്ടും ദീപിക പദുക്കോണും കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ

റെഡ് കാർപറ്റിൽ  ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്ന സെലിബ്രിറ്റി ഉടയാട, ഡിസൈനറുടെ പേര് ഭൂഖണ്ഡങ്ങൾക്കപ്പുറമെത്തിക്കും എന്നതു തന്നെയാണ് റെഡ് കാർപറ്റ് ലുക്കിന്റെ പ്രധാന ആകർഷണം. ലക്ഷങ്ങൾ മുടക്കി നിർമിക്കുന്ന  ഈ വസ്ത്രങ്ങൾ ഭൂരിഭാഗം സെലിബ്രിറ്റികളും ഡിസൈനർക്കു തന്നെ തിരിച്ചു നൽകുകയാണ് പതിവ്. ചില സന്ദർഭങ്ങളിൽ ഡിസൈനർ  ആ വസ്ത്രം സെലിബ്രിറ്റിക്ക് സമ്മാനമായും നൽകാറുണ്ട്. 

 

ആർക്കൈവ്സ്/ സാംപിൾ സെയിൽ

ഡിഓർ, ലൂയിസ് വിറ്റൻ തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ ഈ ഡ്രസുകൾ അവരുടെ ആർക്കൈവുകളിൽ സൂക്ഷിക്കും. എന്നാൽ വലിയ ശ്രദ്ധ നേടാതെ പോയ ചെറിയ ഡിസൈനർമാരുടെ വസ്ത്രങ്ങൾ വർഷങ്ങൾക്കു ശേഷം വാടകയ്ക്കും അല്ലാതെയുമായി ഡിസൈനർ കടകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 

cannes-dresses-2 ഐശ്വര്യ റായിയും സോനം കപൂറും കാന്‍സ് ഫിലിം ഫെസ്റ്റിവലിൽ

ഡ്രസുകളുടെ അതിപ്രസരമാകുമ്പോൾ ചില ഡിസൈനർമാർ സാംപിൾ സെയിൽസിനായി ഈ വസ്ത്രങ്ങൾ നിരത്തും. ഇതിൽ ചിലപ്പോൾ ഭാഗ്യമുള്ളവർക്ക് താരം അണിഞ്ഞ അതേ വസ്ത്രം ലഭിച്ചെന്നും വരാം. ഉപയോഗിച്ചതായതിനാൽ  വിലയും കുറയും. റെഡ് കാർപറ്റ് വേദിയിൽ കയ്യടി വാങ്ങിയ ഡ്രസ്സുകളുടെ അതേ മോഡലുകൾ വിപണിയിൽ പിന്നീട് ഡിസൈനർമാർ ഇറക്കാറുമുണ്ട്. 

താരപദവിക്കനുസരിച്ച തുക നൽകിയാണ് ചില ഡിസൈനർമാർ റെഡ് കാർപറ്റ് ഡിസൈനുകൾ സെലിബ്രിറ്റികളെ അണിയിക്കുന്നതെങ്കിൽ അത്ര താരമൂല്യമില്ലാത്തവർ ഡിസൈനർമാരുടെ വസ്ത്രവും ആക്സസറീസും സൗജന്യമായി ഒരു ദിവസത്തേക്കു കടം വാങ്ങി ഉപയോഗിക്കുന്ന പതിവുമുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam