8-ാമത്തെ അത്ഭുതം ബിയോൺസിന്റെ ഷൂസ് ?

പെട്ടി നിറച്ച് കോടികളുള്ളപ്പോൾ വജ്രം പതിപ്പിച്ച  ഒരു ജോഡി ഷൂസ് കാലിലിടുന്നത് തെറ്റാണോ? വിഖ്യാതപോപ് ഗായിക ബിയോൺസ് നോൾസിന്റെ ഹൈഹീൽഡ് ഡയമണ്ട് ഷൂസാണ് സെലിബ്രിറ്റിഫാഷനിലെ പുതിയ നോട്ടപ്പുള്ളി..

3216000 ഡോളറാണ് വില. ഏകദേശം 19905740 ഇന്ത്യൻ രൂപ . ബിർമിങ്ഹാം ഡിസൈനർ ക്രിസ് ഷെല്ലീസാണ് ഷൂസ് ഡിസൈൻ ചെയ്തത്. 18 കാരറ്റ് ഗോൾഡിൽ നിർമിച്ച് 1310വജ്രക്കല്ലുകളാണ് ഷൂസിൽ പതിപ്പിച്ചിരിക്കുന്നത്. തന്റെ സൃഷ്ടി ബിയോൺസ് കാലിലണിഞ്ഞു കണ്ടതിനേക്കാൾ വലിയ സന്തോഷം വേറെയില്ലെന്നു ക്രിസ് ഷെല്ലീസ് പറയുന്നു. 

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാകാൻ സാധ്യതയുള്ളത് എന്നാണ്  ക്രിസ് ഷെല്ലീസിന്റെ പ്രമുഖ ഫാഷൻ ബ്രാൻഡായ ഹൗസ് ഒഫ് ബോർഗീസി ഷൂവിനെ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ മ്യൂസിക് വിഡിയോയിൽ ബിയോൺസ് ഇവ ധരിക്കുന്നുണ്ടെന്നാണ് വാർത്ത. വജ്രത്തിന്റെ മാറ്റ് ഒരിക്കലും കുറയാത്തതുകൊണ്ട് ഷൂസ് എക്കാലത്തും തനന്റെ വിലയേറിയ സമ്പാദ്യങ്ങളിൽ ഒന്നാകുമെന്ന് ബിയോണ്ർസ്