Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഗ് ബിയുടെ ഹെൽത്ത് സീക്രട്ട്

Amitabh Bhachchan

അമിതാഭ് ബച്ചന്റെ ഫിറ്റ്‌നസ് മന്ത്രമെന്തെന്നു ചിന്തിക്കുന്നവർ മൂക്കത്തുവിരലുവച്ചു പോകും അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ടാൽ. ആറു വർഷമായതേയുള്ളു ബിഗ് ബി ജിമ്മിൽ പോകാൻ തുടങ്ങിയിട്ട്. അതും തന്റെ ചില ചിത്രങ്ങൾ കണ്ടിട്ട് സ്വയം തോന്നിയിട്ട്. യാതൊരു ഭക്ഷണക്രമീകരണവും ഇന്നേവരെ നടത്തിയിട്ടില്ല. ബച്ചൻ സ്വയം വിശേഷിപ്പിക്കുന്നത് ബാഡ് ഈറ്റർ എന്നാണ്. സിനിമയിലെത്തിയ കാലത്ത് ഫിറ്റ്‌നസിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ആരും നിർദേശങ്ങളൊന്നും നൽകുകയും ചെയ്തില്ല. പോരാത്തതിനു സമയവുമില്ലായിരുന്നു. എന്നാൽ ചില ചിത്രങ്ങളിലെ എന്റെ രൂപം കണ്ടപ്പോൾ തോന്നി ഇനി ജിമ്മിൽ പോകണമെന്ന് ബച്ചൻ പറഞ്ഞു. ശിൽപഷെട്ടിയുടെ പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ബിഗ് ബി ഫിറ്റ്നസിന്റെ കഥ പറഞ്ഞത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.