ഏറ്റവും സുന്ദരൻ ഋതിക് റോഷൻ?

ബോളിവുഡ് താരങ്ങളിൽ കൂടുതൽ സുന്ദരൻ ആരെന്നു ചോദിച്ചാൽ അതിത്തിരി കുഴപ്പിച്ചതു തന്നെ. ഷാരൂഖും ആമിറും സൽമാൻ ഋതികും രൺബീറുമൊക്കെ സുന്ദരന്മാർ തന്നെ. പക്ഷേ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറായ ദബ്ബൂ രത്‍നാനിയ്ക്ക് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരമുണ്ട്. ബോളിവുഡിൽ ഏറ്റവും സുന്ദരൻ ഋതിക് റോഷൻ ആണെന്നാണ് ദബ്ബു പറയുന്നത്. നമ്മുടെ ബാദ്ഷാ ഷാരൂഖ് ഖാനും ഒട്ടും മോശമല്ല കേട്ടോ. ഷാരൂഖിന് ഏറ്റവും ഫോട്ടോജെനിക് എന്ന വിശേഷണമാണ് ദബ്ബു നൽകുന്നത്.

ഇതുപോലെ മറ്റു താരങ്ങളെക്കുറിച്ചും ദബ്ബുവിനു പറയാനുണ്ട്. ബിഗ്ബി ഏറ്റവും കൃത്യനിഷ്ടയുള്ള വ്യക്തിയും അക്ഷയ് കുമാർ ജെനുവിൻ ആയുള്ള താരവുമാണത്രേ. താരാറാണിമാരിൽ സുന്ദരി ഐശ്വര്യ റായിയും ഫോ‌ട്ടോജെനിക് കാജലുമാണെന്നും പറയുന്നു ക്യാമറാക്കണ്ണുകളിലൂടെ സൗന്ദര്യം കണ്ടെത്തുന്ന ഇദ്ദേഹം. എന്തായാലും ദബ്ബുവിന്റെ വിശേഷണങ്ങൾ താരങ്ങളുടെ ആരാധകർക്കിടയിൽ ചൂടൻ ചർച്ചാവിഷയമായിരിക്കുകയാണ്.