മത്തിയ്ക്ക് പാരപണിതവൻ!

ദീപൻ

മത്തി സുകുവും മകൾ വേണിയുമെല്ലാം കടുത്ത പകയോടെ ആടിത്തിമിർക്കുകയാണ് മിനിസ്ക്രീനിൽ. ഇവരുടെ പിത്തലാട്ടങ്ങളുടെ വേരറുത്ത് മറ്റൊരു കഥാപാത്രം കുടുംബസദസ്സുകളിലാകെ നിറഞ്ഞു നിൽക്കുന്നു– പ്രസാദ് എന്ന ചുണക്കുട്ടി. മത്തിയ്ക്കും മകൾക്കും ഇടയ്ക്കിടെ പണികൊടുക്കുന്നവൻ! തെറ്റിനെതിരെ പ്രതികരിക്കുന്നതുകൊണ്ടായിരിക്കും ‘സ്ത്രീധന’ത്തിലെ പ്രേക്ഷകർ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണം. നന്മകൾ തിരിച്ചറിയുമ്പോൾ കഥാപാത്രം പ്രേക്ഷകർക്കു പ്രിയ ങ്കരനാവുന്നു. പ്രസാദിനെ അവതരിപ്പിക്കുന്നത് യുവനിരയിലെ കരുത്തനായ നടൻ ദീപൻ എന്ന തിരുവനന്തപുരംകാരനാണ്. ചുരുങ്ങിയ കാലം കൊണ്ട് മലയാള സീരിയൽ രംഗത്ത് ചുവടു റപ്പിച്ച കലാകാരൻ. അഭിനയത്തിലെ അനായാസതയാണ് ദീപനെ മറ്റുളളവരിൽ നിന്ന് തീർത്തും വ്യത്യസ്തനാക്കുന്നത്. ‘പരിണയ’ത്തിലെ മനുവും ദീപൻ എന്ന നടന്റെ വേറിട്ട അഭിനയശൈലി പ്രകടമാക്കുന്ന കഥാപാത്രമാണ്. ഈ സീരി യലിലേക്കു വഴി തുറക്കപ്പെട്ടതിനെക്കുറിട്ടു ദീപൻ പറയുന്നു:

ദീപൻ

‘നടി വീണാ നായർ എന്റെ ഫ്രണ്ടാണ്. അവരാണ് എന്നെക്കു റിച്ചു സംവിധായകൻ എ.എം നസീർസാറിനോടു പറയുന്നത്. അദ്ദേഹമെന്നെ ലൊക്കേഷനിലേക്കു ക്ഷണിച്ചു. ഞങ്ങൾ കുറേ നേരം സംസാരിച്ചു. അതിനുശേഷമാണ് എന്നെ ഞെട്ടി പ്പിച്ചുകൊണ്ട് നസീർ സാർ പറയുന്നത്, ഈ സീരിയലിൽ പ്രധാന വേഷം ചെയ്യുന്നതു ദീപനാണെന്ന്. അഭിനയം എന്താ ണെന്നു പഠിപ്പിച്ചതു നസീർ സാറാണ്. ഇതുപോലെ ഫൈസൽ (ഫൈസൽ അടിമാലി) സാറും ഈ രംഗത്ത് ഏറ്റവു മധികം സപ്പോർട്ട് ചെയ്ത സംവിധായകനാണ്. അദ്ദേഹ ത്തിന്റെ ‘നിറക്കൂട്ട്’ എന്ന സീരിയലിൽ കിച്ചു എന്ന കഥാപാത്ര ത്തെ അവതരിപ്പിക്കാൻ എനിക്ക് അവസരം തന്നു. സഹോദര തുല്യമായ സമീപനമായിരുന്നു ഫൈസൽ സാറിന്.’

ദീപൻ

ഇവൾ യമുനയിലും ഒരു നല്ല കഥാപാത്രത്തെയാണ് ദീപനു ലഭിച്ചത്. പേര് കിച്ചു. ഈ സീരിയലിലേക്കു വന്നതിനെക്കുറി ച്ചു ദീപൻ: ഈ സീരിയൽ ചെയ്യുമ്പോൾ ഞാൻ ഒരു തമിഴ് സിനിമയുടെ ലൊക്കേഷനിലാണ്. കണ്ണൻ താമരക്കുളത്തിന്റെ സുറൈയാ ടൽ എന്ന സിനിമയിൽ പാണ്ഡ്യൻ എന്ന സെക്കൻഡ് ഹീറോ യെ അവതരിപ്പിക്കുന്നു. സീമ ബാബുവാണു നായിക. ഈ സമയത്താണ് ഇവൾ യമുനയിൽ നിന്നു വിളി വരുന്നത്. തമിഴ് സിനിമ ചെയ്യുന്നതു കൊണ്ട് ഓഫർ സ്വീകരിക്കാൻ സാധി ച്ചില്ല. വേറൊരാളെ വച്ച് ഷൂട്ടിങ് തുടങ്ങി. പക്ഷേ, എന്തുകൊണ്ടോ ചിത്രീകരണം ശരിയായില്ല. ഒടുവില്‍ ആ ഭാഗ്യം എന്നെ തേടിയെത്തി. അമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു നല്ല കഥാപാത്രമായിരുന്നു കിച്ചു. ഫെയ്സ്ബുക്കിൽ കിച്ചുവിന് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചു. അതുപോലെ സ്ത്രീധനത്തിലെ പ്രസാദും എന്നെ തേടിയെത്തിയ കഥാപാത്രമാണ്. അംബരീഷ് എന്ന നടനാണ് ഈ വേഷം ചെയ്തിരുന്നത്. പ്രസാ‍ദായി അംബരീഷ് അഭിനയിക്കുകയല്ല ജീവിക്കുകയായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അംബരീഷിന് ഇടയ്ക്കു മാറിനിൽക്കേണ്ടി വന്നു. അങ്ങനെയാണു പ്രസാദിനെ അവതരിപ്പിക്കാൻ എനിക്കു വിധിയു ണ്ടായത്.

ദീപൻ

തെല്ലു ഭയം തോന്നിയിരുന്നു. ഒരു നടൻ വളരെ പെർഫക്ടായി ചെയ്ത ഒരു കഥാപാത്രം അതു ഞാൻ ചെയ്യുമ്പോൾ ജനം എങ്ങനെ സ്വീകരിക്കും എന്ന ആശങ്ക. പക്ഷേ, സംവിധായകൻ കൃഷ്ണമൂർത്തി സാർ ഉൾപ്പെടെ എല്ലാവരും എനിക്കു സപ്പോർട്ട് തന്നു. ചുരുങ്ങിയ സമയം കൊണ്ടു ഞാൻ പ്രസാദായി മാറി. കാഥാപാത്രം ഭംഗിയാ വുകയും ചെയ്തു. ഇതിലെ അഭിനയത്തിനു കൊട്ടിയം റോട്ടറി ക്ലബ്ബിന്റെ ബെസ്റ്റ് യൂത്ത് ഐക്കൺ അവാർഡ് ലഭിച്ചു.’ പുറത്തിറങ്ങുമ്പോഴെല്ലാം പ്രേക്ഷകന്റെ സ്നേഹ സ്പർശം വേണ്ടുവോളം അനുഭവിച്ചറിഞ്ഞ നടനാണ് ദീപൻ. ഒരിക്കൽ ഷോപ്പിങ്ങിനെത്തിയ ദീപന്റെ അരികിലേക്ക് ഒരു അമ്മൂമ്മ തിടുക്കപ്പെട്ടു വന്നു. അവർ ദീപനെ കെട്ടിപ്പിടിച്ച് കരച്ചിലോടു കരച്ചിൽ.‘അസുഖമെല്ലാം മാറിയോ കുഞ്ഞേ’ എന്നവർ ചോദിക്കുന്നു. കാര്യമെന്തെന്ന് ദീപനു മനസ്സിലായി.

ദീപൻ

‘ഒരു സീരിയലിൽ ഞാൻ ആക്സിഡന്റിൽപ്പെട്ട് ആശുപത്രി യിൽ കിടക്കുന്ന ഒരു സീനുണ്ട്. അതു റിയലായി സംഭവിച്ച താണെന്ന് അമ്മൂമ്മ കരുതി. എല്ലാം അഭിനയമല്ലേ എന്നു പറഞ്ഞ് ഞാനവരെ സമാധാനിപ്പിച്ച് പറ‍ഞ്ഞയച്ചു. ഗുരുവായൂ രിൽ വച്ചും ഇതുപോലെ ഒരനുഭവമുണ്ടായി. അവിടെയും ഒരു അമ്മൂമ്മ തന്നെയായിരുന്നു. തൊണ്ണൂറു വയസ്സെങ്കിലും കാണും അവർ വന്ന് എന്റെ കയ്യിൽ പിടിച്ചു വിശേഷങ്ങൾ തിരക്കുകയാണ്. പറ‌‍ഞ്ഞിട്ടും പറഞ്ഞിട്ടും അവർക്കു മതിയാകുന്നില്ല.’അഭിനയത്തിനു പുറമേ, അവതാരകനായും ഡാൻസറായും ദീപൻ ചാനലുകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ‘ഉഗ്രം ഉജ്വലം’ എന്ന പരിപാടിയിൽ അത്യുഗ്രൻ പ്രകടനമാണ് ഈ കലാകാരൻ കാഴ്ചവച്ചത്.

ദീപൻ

തിരുവനന്തപുരം എഎംഎച്ച്എസ്എസിൽ പഠിക്കുമ്പോൾ ഡാൻസിലും അഭിനയത്തിലും വളരെ മുന്നിലായിരുന്നു. നാട്ടിലെ ഉൽസവങ്ങൾക്കും മറ്റും ഡാൻസും സ്കിറ്റും ചെയ്യാറുണ്ട്. തിരവനന്തപുരത്തു മുരളിയുടെയും സരസ്വതിയു ടെയും മകനാണു ദീപൻ. ഒരു സഹോദരനുണ്ട് കൃഷ്ണ കുമാർ. കവലിയർ ഫിലിം അക്കാദമിയിലെ ജോലി ഉപേക്ഷി ച്ചാണു ദീപൻ സീരിയൽ രംഗത്തേക്കു കടന്നുവന്നത്. വീട്ടിലു ളളവർക്കെല്ലാം ടെൻഷനായിരുന്നു. പക്ഷേ, ഈ എടുത്തു ചാട്ടം നല്ലതേ വരുത്തൂ എന്നു ദീപന്റെ മനസ്സു പറഞ്ഞു. സീരിയലുകളിൽ വ്യത്യസ്ത കഥാപാത്രങ്ങളായി ദീപൻ വെട്ടിത്തിളങ്ങുന്നു. അതുകൊണ്ട് ഇപ്പോൾ എല്ലാവരും ഹാപ്പി!