കരീന കപൂര്‍ അമ്മയാകുന്നു?

സെയ്ഫ് അലി ഖാൻ, കരീന കപൂർ

ബോളിവുഡിന്റെ സൈസ് സീറോ സുന്ദരിയാണ് കരീന കപൂർ. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന്റെ കാര്യത്തിൽ കരീനയോളം കഴിവുള്ളൊരു നടി വേറെയില്ല. ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ബബ്ലി സ്റ്റാർ ആയ കരീന അമ്മയാകുന്നുവെന്നാണ് ബോളിവുഡിലെ പുതിയ വാർത്ത. സെയ്ഫ് അലി ഖാനും കരീനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണത്രേ. കരീന മൂന്നരമാസം ഗർഭിണിയാണെന്നാണ് കേൾക്കുന്നത്.

സിനിമാ തിരക്കുകളിൽ നിന്നും ഒരിടവേള നൽകാനായി ഇരുവരും ലണ്ടനിലേക്കു തിരിച്ചിരിക്കുകയാണിപ്പോൾ. എന്നാൽ വിഷയത്തിൽ കരീനയോ സെയ്ഫോ ഇരുവരുടെയും ബന്ധുക്കളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കരീന ഗർഭിണിയാണെന്ന വാർത്ത നേരത്തെയും ബോളിവുഡിൽ നിന്നും കേട്ടിരുന്നതാണ്. നാലു വർഷം മുമ്പാണ് കരീനയും സെയ്ഫും വിവാഹിതരായത്. സെയ്ഫ് അലി ഖാൻ നേരത്തെ നടി അമൃത സിങിനെ വിവാഹം ചെയ്തിരുന്നു ആ ബന്ധത്തിൽ സാറാ, ഇബ്രാഹിം എന്നീ രണ്ടു മക്കളുണ്ട്.