വൈറലായ ആ ചുംബന ചിത്രത്തിലേത് സൽമാൻ ഖാനോ?

സൽമാൻ ഖാൻ, ലുലിയ വാന്റർ

ബോളിവുഡിലെ ക്രോണിക് ബാച്ചിലർ സല്‍മാൻ ഖാൻ എന്നു വിവാഹിതനാകും എ​ന്നു കാത്തിരിക്കുകയാണ് ആരാധകര്‍. സംഗീത ബിജ്‍ലാനി, ഐശ്വര്യ റായ് ഏറ്റവുമൊടുവിൽ കത്രീന കൈഫ് എന്നിങ്ങനെ നീണ്ട നിര തന്നെ സല്ലുവിന്റെ മുൻകാമുകിമാരുടെ പട്ടികയിലുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെട്ടുവെന്നു മാത്രമല്ല കക്ഷി ഇപ്പോഴും സിംഗിൾമാൻ ആയി കഴിയുകയാണ്. അതിനിടയിലാണ് റൊമാനിയൻ നടിയും ടിവി താരവുമായ ലുലിയ വാന്ററുമായി താരം പ്രണയത്തിലാണെന്നു വാർത്തകൾ പരന്നത്. ഇതിനെ ചൂടുപിടിപ്പിക്കാനെന്നോണം കഴിഞ്ഞ ദിവസം ലുലിയയെ ഒരാൾ ചുംബിക്കുന്ന ചിത്രം പുറത്തു വരികയും അതിലുള്ളത് സൽമാൻ ഖാൻ ആണെന്നു പ്രചരിക്കുകയും ചെയ്തിരുന്നു.

എ​ന്നാൽ കൂടുതൽ വ്യക്തതയുള്ള ചിത്രം പങ്കുവച്ച സൽമാൻ ആരാധകർ ചിത്രത്തിലുള്ളതു തങ്ങളുടേത് ആരാധനാ പാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നതോടെ ലുലിയയെ ചുംബിച്ചത് സൽമാൻ തന്നെയാകുമെന്ന രീതിയിലായിരുന്നു വാർത്തകൾ പരന്നത്. സൽമാൻ അല്ലെങ്കിൽ പിന്നെ ലുലിയയെ ചുംബിക്കുന്നത് ആരായിരിക്കുമെന്നും മുൻ കാമുകൻ മാരിയസ് മോഗാ ആയിരിക്കുമെന്നുമൊക്കെയാണ് പുതിയ ചർച്ചകൾ.