ഞാനും മലയാളി, പിണറായി എന്റെയും മുഖ്യമന്ത്രി: കമല്‍

കമല്‍, പിണറായി വിജയൻ

പിണറായി വിജയൻ തനിക്കു മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, സ്വന്തം മുഖ്യമന്ത്രിയാണെന്നു നടൻ കമൽഹാസൻ. ഫ്രഞ്ച് സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ചതിനു കമലിനെ അഭിനന്ദിച്ചു പിണറായി വിജയൻ കത്തയച്ചിരുന്നു. ഇതിനു നന്ദി അറിയിച്ചാണു കമലിന്റെ മറുപടിക്കത്ത്.

''മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഇത്ര നല്ല വാക്കുകൾ പറയുന്നുവല്ലോ എന്നാണു ചിലരുടെ പ്രതികരണം. എന്നാൽ ഞാനവരെ തിരുത്തി. അദ്ദേഹം മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, എന്റെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. മലയാളി പ്രേക്ഷകരോടു ചോദിച്ചു നോക്കൂ, ഞാൻ ഏതു നാട്ടുകാരനാണെന്ന്''-കമൽ പറയുന്നു.