ആരുടെയും മനം കവരുന്ന കങ്കണയുടെ സൗന്ദര്യ രഹസ്യം!

കങ്കണ റാണോട്ട്

സിനിമാ പാരമ്പര്യമില്ലാത്ത സാധാരണ കുടുംബത്തിൽനിന്നു വന്നു ബോളിവുഡ് കീഴടക്കിയ സുന്ദരി. അതാണു കങ്കണ റാണോട്ട്. ചെറുപ്പത്തിൽ ബോളിവുഡ് നടി ശ്രീദേവിയുടെ ഫാൻ ആയിരുന്നു കങ്കണ. ഗാങ്സ്റ്റർ എന്ന സിനിമയിലൂടെ രംഗപ്രവേശനം ചെയ്ത കങ്കണ അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ മിന്നുകയാണ്. ഏതു വേഷത്തിലും കാണുന്ന ഗ്രെയ്സ്, ഏതു സുന്ദരിയെയും വെല്ലുന്ന കോൺഫിഡൻസ്, പറന്നു കിടക്കുന്ന ചുരുളൻ തലമുടി, നോക്കിനിന്നു പോകുന്ന ഫിഗർ... കങ്കണ എങ്ങനെയായിരിക്കും ഈ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്.

ബ്യൂട്ടി ടിപ്സ്

കങ്കണ റാണോട്ട്

ക്ലെൻസിങ്, ടോണിങ്, മോയിസ്ചറൈസിങ് ചേർന്നാൽ കങ്കണയുടെ തിളങ്ങുന്ന സ്കിൻ ആയി. പണ്ട് സോപ്പ് ഉപയോഗിച്ചു മുഖം കഴുകിയിരുന്ന കങ്കണ പിന്നീടു സോപ്പ് ഫ്രീ ക്ലെൻസറിലേക്കു മാറി, വ്യത്യാസവും കണ്ടു തുടങ്ങി. മുഖത്തിനു വേണ്ട എണ്ണ കൂടി സോപ്പ് വലിച്ചെടുക്കുന്നതോടെ സ്കിൻ വരണ്ടതാകുമെന്നാണു കങ്കണയുടെ കണ്ടെത്തൽ. അതുകൊണ്ട് ക്ലെൻസർ സോപ്പ് ഫ്രീ തന്നെ വേണം.

കങ്കണ റാണോട്ട്

ഷൂട്ടിങ്ങിനായി ഒരു മണിക്കൂറോളം സമയമെടുത്ത് ഇടുന്ന മേക്കപ്പ് സാധാരണ അഞ്ചു മിനിറ്റു കൊണ്ട് എല്ലാവരും റിമൂവ് ചെയ്യും. എന്നാൽ കങ്കണ മേക്കപ്പ് റിമൂവ് ചെയ്യാൻ 15 മിനിറ്റ് എങ്കിലുമെടുക്കും. കുളി കഴിഞ്ഞാൽ ടോണർ പുരട്ടും. പിന്നാലെ മോയിസ്ചറൈസർ. കണ്ണിൽ ഐ ക്രീമം ഉപയോഗിക്കും. സെൻസിറ്റീവ് സ്കിൻ ആയതുകൊണ്ട് ഫേഷ്യൽ ചെയ്യാറില്ല. പക്ഷേ ഇടയ്ക്കു ക്ലീൻഅപ് ചെയ്യും. മുഖത്ത് ഇടയ്ക്കു തേൻ പുരട്ടും. അതോടെ മോയിസ്ചറൈസറും തിളക്കവും മൃദുത്വവുമെല്ലാം ഒരുമിച്ചു കിട്ടും.

ഹെയർ

കങ്കണ റാണോട്ട്

തലമുടിയാണ് കങ്കണയുടെ ഹൈലൈറ്റ്. അതുകൊണ്ട് ശരീരസംരക്ഷണം പോലെ പ്രധാനമാണു തലമുടി സംരക്ഷണവും. ആയുർവേദ ഷാംപൂ മാത്രമേ ഉപയോഗിക്കൂ. ചുരുളൻ മുടിയായതുകൊണ്ടു സിനിമയിലെ റോൾ അനുസരിച്ച് ഒരുപാടു മാറ്റം വരുത്തേണ്ടതായി വരും. ഷൂട്ടിങ് സ്ഥലത്ത് അയൺ ചെയ്തും ചുരുട്ടിയുമൊക്കെ പരീക്ഷിക്കുന്ന തലമുടി നന്നായി എണ്ണ പുരട്ടി മസാജ് ചെയ്താണു സംരക്ഷിക്കുന്നത്. ആഴ്ചയിൽ മൂന്നു തവണ സ്റ്റീം ചെയ്യും. അതോടെ മുടി സ്മൂത്ത് ആൻഡ് ഷൈനി.

റെഡ് കാർപറ്റ്

കങ്കണ റാണോട്ട്

റെഡ് കാർപറ്റിൽ ഹോളിവുഡ് ലുക്കിലാണ് കങ്കണ ചുവടുവയ്ക്കുന്നത്. തലമുടി ഉയർത്തിക്കെട്ടി കണ്ണുകൾ സ്മഡ്ജ് ചെയ്ത് റെഡ് ലിപ്സ്റ്റിക് അണിഞ്ഞ് തനി ഹോളിവുഡ് ലുക്ക്. ഗൗണിനൊപ്പം സ്കിന്നും ഗ്ലോ ചെയ്യും. കൺസീലർ, ലിപ് ബാം, ബ്ലഷർ, ലിപ്സ്റ്റിക് എന്നിവ മേക്കപ്പ് കിറ്റിൽ എപ്പോഴും ഉണ്ടാകും. പിങ്ക്, പെയിൽ നിറങ്ങളിലുള്ള ലിപ്സ്റ്റിക് ആണിഷ്ടം.

വർക്ക് ഔട്ട്

കങ്കണ റാണോട്ട്

ആഴ്ചയിൽ അഞ്ചു തവണ വർക്ക് ഔട്ട് ചെയ്യും. വർക്ക് ഔട്ട് ചെയ്യാൻ മടി തോന്നിയാൽ പകരം എയ്റോബിക് ഡാൻസ്. കിക്ക് ബോക്സിങ്, പവർ യോഗ, പുഷ് അപ്, പുൾ അപ് തുടങ്ങിയവയൊക്കെ ചേർന്നപ്പോൾ ആരും കൊതിക്കുന്ന ഫിഗർ ആയിത്തീർന്നു കങ്കണയുടേത്. ഇതു കൂടാതെ ദിവസവും 45 മിനിറ്റ് യോഗയും 10 മിനിറ്റ് മെഡിറ്റേഷനും. ജങ്ക് ഫുഡ്, അമിത എണ്ണ എന്നിവ മാറ്റി നിർത്തിയുള്ള ഭക്ഷണ ശീലം. അഞ്ച് ചെറിയ മീൽസ്. നാരങ്ങാ വെള്ളം, കരിക്കിൻ വെള്ളം എന്നിവ കൂടാതെ നാലു ലീറ്റർ വെള്ളം ദിവസവും കുടിക്കും.