കേരള ഫാഷന്‍ ലീഗ് ഇന്ന്

കേരള ഫാഷൻലീഗിനായി കൊച്ചിയിൽ എത്തിയ പാർവതി നായർ, നേഹ സക്സേന, രാഗിണി നന്ദ്‌വാണി എന്നിവർ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ

ഫാഷൻ ലോകത്തെ പുതുചലനങ്ങളുമായി കേരള ഫാഷൻ ലീഗ് ഇന്ന്. രാവിലെ 10 മുതൽ രാത്രി 12 വരെ മരടിലെ ഹോട്ടൽ ക്രൗൺ പ്ലാസയിലാണ് ഫാഷൻ ലീഗ്. ശ്രാവൺ കുമാർ രാമസ്വാമി, അസ്‌ലം ഖാൻ, നെല്ലി ആസിഫ്, കമീല കാസിം തുടങ്ങി ഇരുപതോളം ഡിസൈനർമാരുടെ വസ്ത്രങ്ങൾ ഷോയിൽ അവതരിപ്പിക്കും. അഭിനേതാക്കളായ രാഗിണി ദ്വിവേദി, ഇനിയ, ഭാവന, ഭാമ, റോമ, ഇഷ തൽവാർ, നിക്കി ഗൽറാണി, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തുടങ്ങിയരാണു ഷോ സ്റ്റോപ്പർമാരായി എത്തുന്നത്.

കേരള ഫാഷൻലീഗ് മൽസരത്തിനായി കൊച്ചിയിലെത്തിയ മോഡലുകൾ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ

ഫാഷൻ ലോകത്തെ പുതു തരംഗങ്ങൾ അടുത്തറിയാൻ കേരളത്തിനു ലഭിച്ച അവസരമാണിതെന്നു കേരള ഫാഷൻ ലീഗിന്റെ പ്രൊഡ്യൂസർ അഭിൽദേവ് പറഞ്ഞു. വിദേശ മോഡലുകൾ ഉൾപ്പെടെ അറുപതോളം മോഡലുകളാണു റാംപിലെത്തുക. വ്യത്യസ്ത ആശയങ്ങളിലുള്ള വസ്ത്രങ്ങളാകും ഡിസൈനർമാർ അവതരിപ്പിക്കുന്നത്. കേരള ഫാഷൽ ലീഗിന്റെ മൂന്നാം സീസണാണ് ഇത്. അഭിൽദേവ് ഡോട്ട് കോം, എസ്പാനിയോ ഇവന്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ബ്ലാക്ക് ആൻഡ് വൈറ്റ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരുടെ നേതൃത്വത്തിലാണു കേരള ഫാഷൻ ലീഗ്.

കേരള ഫാഷൻലീഗ് മൽസരത്തിനായി കൊച്ചിയിലെത്തിയ മോഡലുകൾ. ചിത്രം ജോസ്കുട്ടി പനയ്ക്കൽ