പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ സ്പ്രിങ്, സമ്മർ വസ്ത്ര ശേഖരങ്ങളുമായി ലുലു ഫാഷൻ വീക്കിനു തുടക്കം. ചലച്ചിത്ര താരം പ്രിയാമണി അഞ്ചു ദിവസം നീളുന്ന ഫാഷൻ വീക്ക് ഉദ്‌ഘാടനം ചെയ്‌തു. പ്രസന്ന മാസ്റ്റർ, കൊറിയോഗ്രഫർ ദാലു കൃഷ്‌ണ, ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, ലുലു ബയിങ് മാനേജർ ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ ഓർഡിനേറ്റർ എൻ. ബി. സ്വരാജ്, ലുലു മാൾ ഓപ്പറേഷൻ മാനേജർ ഷമീർ വർമ എന്നിവർ പ്രസംഗിച്ചു. ലുലു ഫാഷൻ സ്റ്റോറിന്റെ ഫാഷൻ മെയ്‌ക്കോവർ ഫോട്ടോ പ്രദർശനം നടൻ വിനയ് ഫോർട്ട് ഉദ്‌ഘാടനം ചെയ്‌തു.
ലുലു ഫാഷൻ വീക്കിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങള്‍ കാണാം
24 വരെ എല്ലാ ദിവസവും വൈകിട്ട് 6.30നു ലുലു മാളിൽ ഫാഷൻ ഷോ നടക്കും. ഷോയ്ക്കു സമാപനം കുറിച്ചു ലുലു ഫാഷൻ അവാർഡുകൾ 24നു രാത്രി 8.30നു വിതരണം ചെയ്യും. ഫാഷൻ വ്യവസായത്തിനു കാര്യമായ സംഭാവനകളർപ്പിക്കുന്ന ബ്രാൻഡുകളെയും വ്യക്തികളെയും അംഗീകരിക്കുന്നതിനാണ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 24നു വൈകിട്ട് നാലിനു ഹോട്ടൽ മാരിയറ്റിൽ ഫാഷൻ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്.