ബ്യൂട്ടിഫുൾ വേദിക, രഹസ്യം ഒരേ ഒരു കാര്യം!

വേദിക

ഹേയ് വേദിക.. യൂ ലുക് മോർ ബ്യൂട്ടിഫുൾ ദാൻ ബിഫോർ. ഇത്തരം കമന്റ്സ് കൂടുന്നതിന് പിന്നിലൊരു സീക്രറ്റ് ഉണ്ട്.. പൊസിറ്റീവ് സീക്രറ്റ്. പൊസിറ്റീവായിരുന്നാൽ അതു മുഖത്ത് റിഫ്ലക്റ്റ് ചെയ്യും, ബെസ്റ്റ് എക്സാംപിൾ ഞാൻ തന്നെ. എന്നാൽപിന്നെ പൊസിറ്റിവിറ്റി ടെസ്റ്റ് നടത്തിയേക്കാം.

വേദിക

* ചായ തണുത്തു പോയാൽ?

ഐസ് ടീ കുടിക്കും.

* ഇഷ്ടമുള്ള ഉടുപ്പ് തേപ്പുപെട്ടി തട്ടി കരിഞ്ഞാൽ?

ലോങ്ഡ്രസ് ആണു കരിഞ്ഞതെങ്കിൽ അതു വെട്ടി തയ്ക്കും. ഇഷ്ടമുള്ള ഉടുപ്പ് പുതിയ ലുക്കിൽ ഇടാല്ലോ..

* ട്രെയിനോ ഫ്ലൈറ്റോ മിസ് ആയാൽ?

ദൈവം അപകടത്തിൽ നിന്ന് രക്ഷിച്ചെന്നു കരുതും.

വേദിക

* ആരെങ്കിലും ഒച്ചവെച്ച് സംസാരിച്ചാൽ?

അവരെ ഞാൻ കൂടുതൽ പ്രകോപിപ്പിക്കാതെ വരുതിയിലാക്കി.. ശാന്തി.. ശാന്തി.. ശാന്തി എന്ന് പറയും.

* സുഹൃത്ത് ചതിച്ചാല്‍?

എനിക്ക് ഒരാളുടെ യഥാർഥ സ്വഭാവം മനസ്സിലാക്കാൻ സാധിച്ചെന്ന് ആശ്വസിക്കും.

* ഒരുപാട് ജോലിയും വർക്ക് പ്രഷറും വന്നാൽ?

വജ്രം ഉണ്ടാക്കുന്നതും അങ്ങനെയല്ലേ. നല്ല പ്രഷർ അനുഭവിച്ച്. ഇതോർത്ത് ശാന്തമായിട്ട് ഇരിക്കും. ഇനിയും കൂടുതൽ ജോലി വരട്ടേ എന്നേ ചിന്തിക്കൂ.

വേദിക

* ഫിലിം ഫ്ലോപ്പായാൽ?

പരാജയമില്ലാതെ വിജയത്തിന് മധുരമുണ്ടാകില്ലല്ലോ.

* നല്ല ദേഷ്യം വരുമ്പോൾ?

അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് നന്നായിട്ടറിയാം. സോ അങ്ങനെ എനർജി വെയ്സ്റ്റാക്കില്ല.

* വേണ്ടപ്പെട്ടയാൾ ജന്മദിനം വിഷ് ചെയ്യാൻ മറന്നാൽ?

ജന്മദിനം കഴിഞ്ഞാലും വിഷസ് സന്തോഷമല്ലേ.. ശരിക്കും ഇത്രയും പൊസിറ്റീവായാൽ തന്നെ അത്രയും എനർജി കൂടും.. സോ ഗൈസ് ആൻഡ് ഗാൽസ്, പൊസിറ്റിവിറ്റി ലൈഫിലങ്ങ് ഏറ്റു പിടിച്ചാലോ?