പ്രശസ്ത സീരിയൽ താരം ആത്മഹത്യ ചെയ്തു

പ്രത്യുഷ ബാനർജി

പ്രശസ്ത ഹിന്ദി സീരിയല്‍ താരം പ്രത്യുഷ ബാനർജി(24) ആത്മഹത്യ ചെയ്തു. ഇന്നലെ മുംബൈയിലെ വസതിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പ്രത്യുഷയെ കോകിലബെൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പ്രണയത്തകർച്ചയെത്തുടർന്നു കടുത്ത നിരാശയിലായിരുന്നു പ്രത്യുഷ. കാമുകനുമായുള്ള പ്രശ്നങ്ങളാകാം ആത്മഹത്യയ്ക്കു കാരണമെന്നു കരുതുന്നു.

ബാലിക വധു എന്ന സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെയാണ് പ്രത്യുഷ ശ്രദ്ധേയയായത്. റിയാലിറ്റി ഷോകളിലും ബിഗ്ബോസ് സെവനിലും ജലക് ധിക്കലാ ജാ ഫൈവിലും പങ്കെടുത്തിരുന്നു.