അതെ കരീന ഗർഭിണിയാണ്: സെയ്ഫ് അലി ഖാൻ

സെയ്ഫ് അലി ഖാൻ, കരീന കപൂർ

കരീന കപൂർ ഗർഭിണിയാണോ എന്ന ബോളിവുഡിന്റെ അവസാനിക്കാത്ത സംശയത്തിന് ഒടുവിൽ വിരാമമായി.നടി കരീന കപൂർ ഗർഭിണിയാണെന്ന് അവസാനം ഭർത്താവ് സെയ്ഫ് അലി ഖാൻ തന്നെ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. തങ്ങൾ വളരെ എക്സൈറ്റഡ് ആണെന്നും ഡിസംബറിൽ കരീനയ്ക്കും തനിക്കും ആദ്യത്തെ കുഞ്ഞ് പിറക്കുമെന്നും സെയ്ഫ് അലി ഖാൻ പറ‍ഞ്ഞു. കുറെ നാളായുള്ള മാധ്യമങ്ങളുടെ അന്വേഷണത്തിന് ഇതോടെ തിരശീല വീണിരിക്കുകയാണ്.

സെയ്ഫിന് ആദ്യ വിവാഹത്തിൽ രണ്ടു കുട്ടികളുണ്ട്. കരീന ഗർഭിണിയാണോ എന്ന് മാധ്യമങ്ങൾ അവരോടു തന്നെ കഴിഞ്ഞമാസം ചോദിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും നിങ്ങളുടെ ചോദ്യത്തിൽ ഞാനും എക്സൈറ്റഡ് ആണെന്നുമാണ് കരീന അന്നു പ്രതികരിച്ചത്.