ഇൗ സെൽഫി മക്കൾക്കു വേണ്ടി

ഷാരൂഖ് ഖാൻ മക്കളായ ആര്യനും സുഹാനയ്ക്കുമൊപ്പം

സെൽഫി പ്രേമത്തിന്റെ കാര്യത്തിൽ മുന്നിലാണ് ബോളിവുഡ് സെലിബ്രിറ്റീസ്. ഷൂട്ടിങ് ലൊക്കേഷനിലെ രസികൻ നിമിഷങ്ങൾ തൊട്ട് ഫാമിലി സെലിബ്രേഷൻ വരെ സെൽഫിയാക്കുന്നവരിൽ മുമ്പിലാണവർ. ബോളിവുഡ് ബാദ്ഷാ ഷാരൂഖും സെൽഫിപ്രേമി തന്നെയാണെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് ഇപ്പോൾ ഓൺലൈനിൽ ഹിറ്റാകുന്നത്. മക്കളായ ആര്യനും സുഹാനയ്ക്കുമൊപ്പമുള്ള ഷാരൂഖിന്റെ സെൽഫിയാണ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. സിനിമാ ഷൂട്ടിങിന് ഇടവേള നൽകി മക്കൾക്കൊപ്പം ലൊസാഞ്ചൽസിലേക്കു പോയതിനിടെയെടുത്ത സെൽഫിയാണിത്. മക്കളോടൊപ്പം ഉൗർജസ്വലമായ എജുക്കേഷണൽ ട്രിപ് ആഘോഷിച്ചു എന്ന ക്യാപ്ഷനോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. കാജലിനൊപ്പം രോഹിത് ഷെട്ടിയുടെ ദിൽവാലേയിലാണ് ഷാരൂഖ് ഇപ്പോൾ അഭിനയിക്കുന്നത്. 2010ൽ പുറത്തിറങ്ങിയ മൈ നെയിം ഇൗസ് ഖാൻ എന്ന ചിത്രത്തിനുശേഷം ബോളിവുഡിലെ ഹിറ്റ് പ്രണയജോഡികൾ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ദിൽവാലേയ്ക്കുണ്ട്. റായീസ്, ഫാൻ തുടങ്ങിയവയാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങൾ.