ന‌ടനവിസ്മയം ശോഭന ഡിത്രി വേദിയിൽ

ശോഭന

ഒരുപിടി മികച്ച കലാകാരന്മാരുെട അസാധാരണ പ്രകടനങ്ങൾക്കു വേദിയാകുന്ന ഡിഫോർ ഡാൻസ് സീസൺ ത്രി തുടങ്ങിക്കഴിഞ്ഞു. ആദ്യദിവസം തന്നെ പുതിയ അവതാരകൻ ആദിൽ ഇബ്രാഹിമിനൊപ്പം പേളി മാണിയും വിധികർത്താക്കളായ പ്രിയാമണിയും പ്രസന്ന മാസ്റ്ററും നീരവ് ബാവ്‌ലേചയുമെല്ലാം പ്രേക്ഷകരെ കയ്യിലെടുത്തു കഴിഞ്ഞു. ഇതുവരെ കാണാത്ത വ്യത്യസ്ത കാഴ്ചകളുമായെത്തുന്ന ഡിഫോർ ഡാൻസിൽ മറ്റൊരു വിശേഷവും കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റൊന്നുമല്ല നടനവിസ്മയം ശോഭനയാണ് കഴിഞ്ഞ ദിവസം നർത്തകരുടെ ചുവടുകൾക്കു വിധി പറയാനെത്തിയത്.

മണിചിത്രത്താഴിലെ എവര്‍ഗ്രീൻ ഹിറ്റ് ഗാനമായ പഴം തമിഴ്പാട്ടിഴയിൽ എന്ന ഗാനത്തിന്റെ റിമിക്സിന് ചുവടുകൾ വച്ചു നർത്തകർ അരങ്ങു കൊഴുപ്പിച്ചപ്പോൾ ചിത്രത്തിലെ യഥാർഥ നാഗവല്ലി വേദിയിലെത്തി. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയനടിയായ ശോഭന അരങ്ങിലെത്തിയപ്പോൾ മത്സരാർഥികൾക്കൊപ്പം വിധികർത്താക്കളും ആവേശഭരിതരായി. കാണാം ഡിഫോർ ഡാൻസ് സീസണ്‍ ത്രിയിൽ ശോഭന എന്ന നടനപ്രതിഭയുടെ സാന്നിധ്യം അരങ്ങിന് ഊർജം പകർന്ന കാഴ്ചകൾ....