വൈറലായി ശ്രിയയുടെ വർക്ഔട്ട് സെൽഫി

ഹോട്ട് ബ്യൂട്ടി ശ്രിയ ശരൺ തെന്നിന്ത്യയിലും ബോളിവുഡിലും തന്റെ കഴിവു പ്രകടിപ്പിച്ച താരമാണ്. ശ്രിയയുടെ അഭിനയത്തിനു മാത്രമല്ല നൃത്തത്തിനും ആരാധകരേറെയാണ്. അതിനു കാരണം മറ്റൊന്നുമല്ല ഒതുക്കത്തിലുള്ള താരത്തിന്റെ ശരീരം തന്നെയാണ്. ഒരുപക്ഷേ തെന്നിന്ത്യൻ സിനിമാ ലോകത്തെ സൂപ്പർ സൈസ് സീറോയും ശ്രേയ തന്നെയായിരിക്കും. ശരീരസൗന്ദര്യത്തിന്റെ കാര്യത്തിൽ ഒട്ടും കോംപ്രമൈസിനു തയ്യാറാവാത്ത താരമാണ് ശ്രിയ. അസൂയ തോന്നിക്കുമാറുള്ള മെലി‍ഞ്ഞു സുന്ദരമായ ശരീരത്തിനു വേണ്ടി ശ്രിയ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നു പറയേണ്ടതില്ല. ഇതു വ്യക്തമാക്കുന്ന ചിത്രങ്ങളും അടുത്തിടെ ശ്രിയ സോഷ്യൽമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ശ്രിയയുടെ വർക്ഔട്ട് ചിത്രങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.