ക്രിക്കറ്റ് താരങ്ങളുടെ കിടിലൻ ഡബ്സ്മാഷ്

സോഷ്യൽ മീഡിയയിൽ സെൽഫിയേക്കാൾ തരംഗമാവുകയാണ് ഡബ്സ്മാഷ്. സാധാരണക്കാർ മുതൽ സിനിമാ-സ്പോർട്സ് രംഗത്തെ സൂപ്പർ താരങ്ങൾ വരെ ഡബ്സ്മാഷ് ഫാൻസ് ആണ്. സിനിമയിലെയും ഗാനരംഗങ്ങളിലെയും ശബ്ദങ്ങളോട് സ്വന്തം അഭിനയം സിങ്ക് ചെയ്തുള്ള ഇൗ പരിപാടിക്ക് പ്രത്യക്ഷത്തിൽ വലിയ പ്രത്യേകതയൊന്നുമില്ല. എന്തായാലും സംഗതി കൂടുതൽ തലയ്ക്കു പിടിച്ചിരിക്കുന്നത് ഇൗ പറഞ്ഞ സൂപ്പർ താരങ്ങൾക്കിടയിൽ തന്നെയാണ്. അഭിനയത്തിന്റെ എബിസിഡി പോലും അറിയാത്തവർ ഡബ്സ്മാഷ് വഴി നല്ലൊന്നാന്തരം അഭിനേതാക്കൾ ആയ കാഴ്ച്ചയും നമ്മൾ കണ്ടു.

ഡബ്സ്മാഷ് ഭ്രാന്തിന്റെ കാര്യത്തിൽ ബോളിവുഡ് താരങ്ങളേക്കാൾ ഒട്ടും മോശമല്ല നമ്മുടെ ക്രിക്കറ്റ് താരങ്ങളും. പാകിസ്ഥാൻ ക്രിക്കറ്റ് താരം ശുഎെബ് മാലിക്കിന്റെയും സാനിയയുടെയും ഡാൻസ് ഡബ്സ്മാഷിനെ വെല്ലുവിളിച്ച് യുവരാജ് ചെയ്ത ഡബ്സ്മാഷും സോഷ്യൽമീഡിയയിൽ വൻഹിറ്റ് ആയിരുന്നു. ഇത്തരത്തിലുള്ള ചില ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഡബ്സ്മാഷ് വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. യുവരാജ് സംിംഗ്, രവിചന്ദ്ര അശ്വിൻ , റോബിൻ ഉത്തപ്പ, നമാൻ ഓജ, തുടങ്ങിയവരുടെ കിടിലൻ ഡബ്സ്മാഷ് കാണാം....