Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധോണിയുടെ മകൾക്കൊപ്പം കോഹ്‍ലിയു‌ടെ ക്യൂട്ട് സെൽഫി

virat ധോണിയുടെ മകൾക്കൊപ്പം കോഹ്‍ലി

ക്രിക്കറ്റ് ലോകത്തെ തിളങ്ങും താരമാണ് വിരാട് കോഹ്‍ലി. ഓസീസിനെതിരെ നീലക്കുപ്പായക്കാർ പടപൊരുതിയപ്പോൾ വെടിക്കെട്ടു ബാറ്റിങിലൂടെ ഇന്ത്യയെ വിജയപഥത്തിലെത്തിച്ച വിരാട് കോഹ്‍ലിയാണ് സോഷ്യൽ മീഡിയയിലെയാകെ സംസാരവിഷയം. 51 പന്തില്‍ നിന്നും പുറത്താകാതെ 82 റൺസ് നേടിയെ കോഹ്‍ലിയുടെ കിടിലൻ പെർഫോമൻസിനെ എത്രതന്നെ വാഴ്ത്തിയിട്ടും ആരാധകർക്കു മതിവരുന്നില്ല. ഞായറാഴ്ച്ചത്തെ ചൂടൻ ബാറ്റിങിനു ശേഷം കോഹ്‍ലി ഇപ്പോൾ അൽപം കൂൾ മൂഡിലാണെന്നു തോന്നുന്നു. ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ മകൾക്കൊപ്പമുള്ള കോഹ്‍ലിയുടെ ക്യൂട്ട് സെൽഫിയാണ് ഇന്നു സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.

കുട്ടി ധോണിയ്ക്കൊപ്പം എന്ന ക്യാപ്ഷനോടെയാണ് കോഹ്‍ലി ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. കോഹ്‍ലി നല്ല ഉഗ്രനായി േപാസ് ചെയ്താണ് നിൽപെങ്കിലും ഒരുവയസുകാരിയായ സിവക്കുട്ടി ഫോണ്‍ ചെവിയിൽ വച്ച് മൈൻഡു േപാലും ചെയ്യാതെയാണിരിയ്ക്കുന്നത്. ജനിച്ചു വീണയന്നു മുതൽ ധോണിയുടെ പ്രിയപുത്രി എന്ന നിലയിൽ സിവയും ഒരു കുഞ്ഞു ഹീറോ തന്നെയാണ്.

Your Rating: