Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെന്നും യുവത്വത്തിനായി ഫേസ് ലിഫ്റ്റ്

facelift Representative Image

ഒരു പതിനെട്ട്, ഇരുപതു വയസ്സാകുന്നതോടെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രശ്നങ്ങൾ മുഖക്കുരുവും മറ്റുമായിരിക്കും. മുപ്പതാകുന്നതോടെ പ്രായം തേന്നുന്നുണ്ടോ, ചർമം ചുളിഞ്ഞു തുടങ്ങിയോ എന്നുള്ള ആശങ്കകളൊക്കെ ഉയരും. നാൽപതുകൾ കഴിയുന്നതോടെ ചർമം തൂങ്ങിത്തുടങ്ങും. ഇതിനു പരിഹാരം കണ്ടെത്താൻ ഒരിക്കലും വീട്ടിലെ പൊടിക്കൈകൾ മതിയാകില്ല. മലിനീകരണവും പ്രായം കൂടുമ്പോൾ ചർമത്തിലെ ജലത്തിന്റെ അംശം കുറയുന്നതും ഒക്കെ ഇതിനു കാരണമാകും. 

ചർമത്തിനു മുകളിലെ പാളികൾക്കും മസിലുകൾക്കും ഇടയിലുള്ള ഫാറ്റ് നഷ്ടപ്പെടുമ്പോഴാണ് ചർമം തൂങ്ങിത്തുടങ്ങുന്നത്. കൊളാജിൻ, ഇലാസ്റ്റിൻ ഇവ കുറയുന്നതും ചർമം തൂങ്ങാനുള്ള കാരണമാണ്. അവിടെ ഫാറ്റ് തിരികെ ഇൻജക്റ്റ് ചെയ്യുന്ന ഫേസ് ലിഫ്റ്റ് എന്ന രീതിയാണ് ഉത്തമമെന്നു പറയുന്ന ലാംഫെം ബ്യൂട്ടി ആൻഡ് വെൽനസ്, ഹെയർ ഫെയർ സ്കിൻ ക്ലിനിക് സിഇഒ ഫാത്തിമ നിലൂഫർ ഷെരീഫ്. ശരീരത്തിൽ നിന്നു തന്നെ ഫാറ്റ് എടുത്ത് ഇൻജക്റ്റ് ചെയ്യുന്നരീതിയാണ് സർജിക്കൽ ഫേസ് ലിഫ്റ്റ്. 

''ശരീരത്തിൽ ഫാറ്റ് ഇല്ലാതിരിക്കുകയും സര്‍ജിക്കൽ കറക്ഷൻ സാധ്യമാകാതിരിക്കുകയും ചെയ്യുമ്പോൾ സ്വീകരിക്കുന്ന വഴിയാണ് ഇംപ്ലാന്റ്. അതു നമ്മുടെ നാട്ടിൽ അത്ര സാധാരണമല്ല. ആർട്ടിഫിഷ്യൽ ആയിട്ടുള്ള സിലിക്കൺ അല്ലെങ്കില്‍ വാട്ടർ ബേസ്ഡ് ആയിട്ടുള്ള ഇംപ്ലാന്റ്സ് താടിയുടെ അടിയിലേക്കോ കഴുത്തിനു കീഴിലേക്കോ നിറയ്ക്കുകയാണ് ചെയ്യുന്നത്. മുഖത്തിന്റെ ആകൃതി സംബന്ധിച്ചുള്ള പല പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണിത്.''- നിലൂഫർ പറയുന്നു.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam