Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുഖം ഇനി വെളുത്ത് തുടുക്കും, വീട്ടിൽ ചെയ്യാം ഈ സൂപ്പർ വിദ്യകൾ!

Beauty tips

ചൂടുകാലം തുടങ്ങി , വെയിലേറ്റ് മുഖം കരുവാളിക്കാനും തുടങ്ങി. ഇനി ഇതിൽ നിന്നും രക്ഷ നേടണമെങ്കിൽ മഴക്കാലം വരണം എന്ന് പറഞ്ഞു നെടുവീർപ്പിടാൻ വരട്ടെ. കരുവാളിപ്പും കറുപ്പ് നിറവും എല്ലാം നീക്കം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ നല്ല വെട്ടിത്തിളങ്ങുന്ന മുഖകാന്തി സ്വന്തമാക്കാൻ വഴിയുണ്ട്. അല്പം സമയം ഇതിനായി മെനക്കെടുത്താൻ സമ്മതമെങ്കിൽ  ഇതാ മുഖം വെട്ടിത്തിളങ്ങാനുള്ള ചില നുറുങ്ങു വിദ്യകൾ തയാർ. 

x-default

വിദ്യ 1.  ഒരു ടീസ്പൂൺ വീതം അൽമാൻഡ് ഓയിൽ, പാൽ, നാരങ്ങാ നീര് എന്നിവ സമാസമം എടുത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം മുഖം നന്നായി കഴുകി തേച്ചു പിടിപ്പിക്കുക. 25 മിനിറ്റിനു ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. കണ്ണാടി നോക്കിയേ, മാറ്റങ്ങൾ നിങ്ങൾക്ക് തന്നെ മനസിലാകും.

x-default

വിദ്യ 2. രണ്ടു സ്പൂൺ തൈര്, രണ്ടു സ്പൂൺ തേൻ എന്നിവ എടുത്ത് നന്നായി സംയോചിപ്പിച്ചു മുഖത്തു പുരട്ടുക. മുഖം ക്ളീൻ ചെയ്യാനും വെളുപ്പിക്കാനും തൈര് വളരെ മികച്ച ഒന്നാണ് . ഒന്നിടവിട്ട ദിവസങ്ങളിൽ ഇത് ആവർത്തിക്കുകയാണെങ്കിൽ മുഖത്തിനു നല്ല തിളക്കം ലഭിക്കും 

x-default

വിദ്യ 3.  രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി രണ്ട് ടേബിൾസ്പൂൺ പാൽ , രണ്ട് ടേബിൾസ്പൂൺ കടലമാവ് എന്നിവ എടുത്ത് നന്നായി യോചിപ്പിച്ച ശേഷം മുഖത്തു പുരട്ടുക. 25 മിനുട്ടിനു ശേഷം ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക. സൗന്ദര്യ സംരക്ഷണത്തിനും നിറം വർധിപ്പിക്കുന്നതിനും മികച്ച ഒന്നാണ് ഇത്.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam