Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അൻപതിലും ചെറുപ്പമായിരിക്കാന്‍ കൊതിക്കുന്നവർ ശ്രദ്ധിക്കുക

skin-potection

ചര്‍മസംരക്ഷണം വെറും കളിയല്ല, നിങ്ങളുടെ ചർമ്മമാണ് പ്രായം വിളിച്ചു പറയുക. അൻപതിലും ചെറുപ്പമായിരിക്കാന്‍ കൊതിക്കുന്നവർ എത്രയും വേഗം ചർമസംരക്ഷണത്തിൽ ശ്രദ്ധിക്കണം. ചർമ്മത്തെ പോഷണം നൽകി പരിപോഷിപ്പിക്കാനും സൂര്യപ്രകാശത്തിന്റെ കാഠിന്യത്തിൽനിന്നു രക്ഷിക്കാനും പ്രത്യേക ശ്രദ്ധ വേണം. 

ഇക്കാര്യത്തിൽ പ്രകൃതി കനിഞ്ഞു നൽകിയ വരദാനമാണ് അലോവേര എന്ന നമ്മുടെ സ്വന്തം കറ്റാർവാഴ. പരമ്പരാഗത ചികിൽസാ രീതിയിലെ ഒഴിച്ചുകൂടാനാവാത്ത ഔഷധമായ കറ്റാർവാഴ ഇന്ന് ഉപയോഗിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത ചർമസംരക്ഷണ വസ്തുക്കളിലാണ്. 

skin-strese

ചർമ്മത്തിൽ ഇൗർപ്പം നിലനിർത്താനും നൈസർഗികമായ തിളക്കം നൽകാനും കഴിവുണ്ട് കറ്റാർവാഴക്ക്. വെള്ളം ശേഖരിച്ചു വെയ്ക്കാനുള്ള കഴിവാണ് കറ്റാർവാഴയെ ഇതിനു പ്രാപ്തമാക്കുന്നത്. വരണ്ടതും വിള്ളലുള്ളതുമായ ചർമ്മത്തിന് ജലാംശമുയർത്താൻ കറ്റാർവാഴയുടെ ഉപയോഗം സഹായിക്കുന്നു. 

ഇൗ ചെടിയുടെ ഇലകള്‍ക്കുള്ളിലെ ജെൽ നൂറ്റാണ്ടുകളായി മുറിവിൽ പുരട്ടാൻ ഉപയോഗിക്കുന്നുണ്ട്. പാടുകൾക്കും ചർമത്തിലെ മറ്റ് പ്രശ്നങ്ങൾക്കും പ്രതിവിധിയായ അലോവേര ആന്റി ഒാക്സിഡന്റ് ,ആന്റി ബാക്ടീരിയൽ സ്വഭാവങ്ങളുള്ള സസ്യമാണ്. ശരീരത്തിന് ദോഷകരമായേക്കാവുന്ന ചില ബാക്ടീരീയകളുടെ വളർച്ചയ്ക്ക് അലോവേര തടയുന്നു.  

aloe-vera-art

ചർമത്തിന് ഇലാസ്തിക സ്വഭാവം നൽകാനും പ്രായമാകുന്നത് തടയാനും വിറ്റാമിൻ E, വിറ്റാമിൻ C എന്നിവയാൽ സമ്പുഷ്ടമായ അലോവേരയ്ക്ക് സാധിക്കും. ഇതിലുള്ള ജെല്ല് അമിനോ ആസിഡുകള്‍ നിറഞ്ഞതാണ്. യു.വി രശ്മികളെ പ്രതിരോധിക്കാനും ചർമത്തെ സംരക്ഷിക്കാനും കഴിവുള്ളതാണ് ഈ ജെൽ. 

കറ്റാർവാഴ അടങ്ങിയ വസ്തുക്കള്‍ക്ക് വിപണിയിൽ നല്ല പ്രാധാന്യം ലഭിക്കാറുണ്ട്. കറ്റാർവാഴയുടെ ജെൽ മുഖത്ത് പുരട്ടുന്നതും ജ്യൂസടിച്ച് കുടിക്കുന്നതും ഫെയ്സ്പാക്കുകൾ ഉണ്ടാക്കുന്നതുമായി നിരവധി മാർഗങ്ങൾ നമുക്ക് മുൻപിലുണ്ട്. ചർമ സംരക്ഷണം ലക്ഷ്യമിടുന്നവർക്ക് നിസംശയം കറ്റാർവാഴയെ കൂടെ കൂട്ടാം.