സൗന്ദര്യം വർധിപ്പിക്കാനായി ഏത് ഉൽപ്പന്നം ഉപയോഗിക്കുമ്പോഴും അവ ശരീരത്തിൽ പുരട്ടി അലർജിക് അല്ലെന്ന് ഉറപ്പാക്കിയില്ലെങ്കിൽ ഈ പെൺകുട്ടിക്കു സംഭവിച്ചതു പോലിരിക്കും. മറ്റൊന്നുമല്ല ഹെയർഡൈ അലർജിയായതു മൂലം മുഖം മുഴുവൻ നീരുവന്നുവീർത്തിരിക്കുന്ന പെൺകുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പരക്കുന്നത്. ചെമ്പന്‍മുടി കറുപ്പിക്കാൻ ശ്രമിച്ചതാണ് പെൺകുട്ടിക്കു വിനയായത്.
പുതിയ ഹെയർഡൈ വാങ്ങാൻ പോകുമ്പോൾ ആ പെൺകുട്ടി സ്വപ്നത്തിൽപ്പോലും വിചാരിച്ചിരിക്കില്ല തന്റെ ജീവിതം തന്നെ അതു മാറ്റിമറിക്കുമെന്ന്. ഒരു ഫോട്ടോഷെയറിംഗ് സൈറ്റിലൂടെയാണ്ഹെയർ ഡൈ ഉപയോഗിച്ചതിനു മുമ്പും ശേഷവും മുഖത്തിനു വന്നമാറ്റം പങ്കുവച്ചത്. ചില്ലറ അലർജിയല്ല, ഒരു കണ്ണു പാടേ അടഞ്ഞു പോവുകയും മറുകണ്ണും നെറ്റിയും നീരുവന്നുവീർത്തു വരികയും ചെയ്ത ഫോട്ടോയാണു പങ്കുവച്ചത്. അഞ്ചാം ദിവസമാണ് പെൺകുട്ടിയുടെ കണ്ണു പതുക്കെ തുറന്നു വരാനും മുഖം പഴയപടിയാവാനും തുടങ്ങിയത്. ഫോട്ടോ കണ്ട പലരും പെൺകുട്ടിയെ അന്യഗ്രഹജീവിയെപ്പോലെയുണ്ടെന്നു വരെ പറഞ്ഞു. തലയിൽ പുരട്ടുന്നതിനു മുമ്പ് ആ പെൺകുട്ടിക്ക് തൊലിപ്പുറത്തു പരീക്ഷണം നടത്താമായിരുന്നുവെന്നും പറയുന്നവരുണ്ട്. മറ്റുള്ളവർക്കും ഈ അനുഭവം ഒരു പാഠമാകണം എന്ന നിലയ്ക്കാണ് ചിത്രങ്ങള്‍ പങ്കുവച്ചതെന്നും പെൺകുട്ടി പറഞ്ഞു.
ഹെയർ ഡൈ വാങ്ങുമ്പോൾ ഇനി സൂക്ഷിച്ചു വാങ്ങുമല്ലോ.. പണി കിട്ടുന്നത് എപ്പോഴാണെന്നു പറയാൻ പറ്റില്ല....
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.