സമനില എന്നാൽ തോൽവിയല്ല - രസികൻ ട്രോൾസ്

ആവേശം വിതറിയാണ് അങ്ങ് റഷ്യയില്‍ ഫുട്‌ബോള്‍ വസന്തത്തിന്റെ ഇടിമുഴക്കം തുടങ്ങിയത്. ഇങ്ങ് കേരളക്കരയിലാണെങ്കില്‍ ആവേശപ്പെരുമഴയും. പണ്ടത്തെപ്പോലെ തന്നെ അര്‍ജന്റീനയും ബ്രസീലും തന്നെയാണ് കാല്‍പ്പന്തുകളി നെഞ്ചേറ്റിയ കേരളത്തിലെ ഹോട്ട് ഫേവറിറ്റുകള്‍. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ചാകും നമ്മള്‍. 

ഇത്തവണത്തെ ലോകകപ്പിന് ഒരു സവിശേഷതയുണ്ട്. ട്രോളന്‍മാര്‍ കൂടി അരങ്ങ് വാഴുന്ന ലോകകപ്പാണിത്. അതുകൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ഓരോ ടീം കളി തോല്‍ക്കുമ്പോഴും ട്രോള്‍ പെരുമഴയാണ്. അപ്പോള്‍ അര്‍ജന്റീനയുടെയും ബ്രസീലിന്റെയും കാര്യത്തിലാണേല്‍ പറയുകയും വേണ്ട. 

അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ആദ്യമത്സരം ആരാധകര്‍ക്ക് അത്ര ആവേശമല്ല നല്‍കിയത്. എങ്കിലും ന്യായീകരണ ടീംസ് തകര്‍ക്കുന്നുണ്ട്. ലോകകപ്പിലെ കുഞ്ഞന്മാരായ ഐസ്‌ലന്‍ഡിനോടായിരുന്നു അര്‍ജന്റീന ഇത്തവണ ആദ്യ ഏറ്റുമുട്ടല്‍ നടത്തിയത്. ഫിഫ റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്റീനയ്ക്ക് 22ാം സ്ഥാനത്തുള്ള ഐസ്‌ലന്‍ഡിനോട് സമനില വഴങ്ങേണ്ടി വന്നു. ഇതിഹാസം മെസിയെ ട്രോളികൊന്നു സോഷ്യല്‍ മീഡിയ. 

ബ്രസീല്‍ ഫാന്‍സായിരുന്നു ട്രോളാന്‍ മുന്നില്‍. അര്‍ജന്റീനന്‍ ആരാധകര്‍ ഓടിയൊളിച്ചു. ബ്രസീലിന്റെ കന്നി മത്സരമെത്തി. എതിരാളികള്‍ സ്വിറ്റ്‌സര്‍ലന്‍ഡ്. ലോകറാങ്ക് ആറ്. ബ്രസീലോ രണ്ടാമന്‍. എന്നാല്‍ മഞ്ഞപ്പടയെയും ലോകമെമ്പാടുമുള്ള മഞ്ഞപ്പടയുടെ ആരാധകരെയും ഞെട്ടിച്ച് വീണ്ടും സമനില. ലഡ്ഡു പൊട്ടിയ സന്തോഷത്തില്‍ അര്‍ജന്റീന ആരാധകര്‍. എന്നാല്‍ ബ്രസീല്‍ ഫാന്‍സിന്റെ ന്യായീകരണമെത്തി, 22ാം റാങ്കുകരോട് സമനില വഴങ്ങുന്നതിനേക്കാള്‍ ഭേദമല്ലേ ആറാം റാങ്കുകാരോടുള്ള സമനില. 

ഇതിന് മറുപടിയെന്നോണം വന്ന ട്രോളാണ് ഇതുവരെ ഫുട്‌ബോളുമായി ബന്ധപ്പെട്ട് വന്ന ക്ലാസ് ട്രോളെന്ന് വേണേല്‍ പറയാം...അതിങ്ങനെ, എടാ ആറാം റാങ്കിലുള്ളവരോട് സമനില പിടിച്ച ഞങ്ങളും 22ാറം റാങ്കിലുള്ളവരോട് സമനില പിടിച്ച നിങ്ങളും ഒരിക്കലും തുല്ല്യരാകില്ല. സീനില്‍ നമ്മുടെ ദാസനും വിജയനും. 

തിരിച്ച് മറുപടി. പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെ എക്കാലത്തെയും ക്ലാസ് കോമഡി ഡയലോഗ് മാറി നില്‍ക്കും. സമനിലയില്‍ അങ്ങനെ ബികോം സമനില പ്രീഡിഗ്രി സമനില എന്നൊന്നുമില്ല. ഒക്കെ സമനില തന്നെ! എന്താ ലേ...

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam