Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹത്തിനു വെടിക്കെട്ട്; പ്രിയങ്കയ്ക്കെതിരെ ട്രോളും വിമർശനവും

priyanka-chopra-brutally-trolled-on-twitter-for-bursting-crackers-on-her-wedding

വിവാഹദിനത്തിൽ വെടിക്കെട്ട് നടത്തിയ പ്രിയങ്ക ചോപ്രയ്ക്കെതിരെ കനത്ത വിമർശനം. പടക്കങ്ങൾ പൊട്ടിക്കാതെ എല്ലാവർക്കും സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ അവസരമൊരുക്കണമെന്നുമുള്ള താരത്തിന്റെ പഴയ വിഡിയോ മുൻനിർത്തിയാണു ട്രോളുകളും വിമർശനങ്ങളും ശക്തമാകുന്നത്.

priyanka-nick

ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും വിവാഹിതരായത്. ചടങ്ങു തീർന്ന ഉടനെ വർണശോഭയോടെ വെടിക്കെട്ട് തുടങ്ങി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണു താരത്തിനെതിരെ വിമർശനം ഉയർന്നത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക കുറച്ചുനാൾ മുൻപ് രംഗത്തെത്തിയിരുന്നു. ആസ്മ രോഗവുമായി ബന്ധപ്പെട്ടു നടന്ന ഒരു ക്യാംപെയ്നു വേണ്ടിയായിരുന്നു പ്രിയങ്കയുടെ ഈ വിഡിയോ. മലിനീകരണമില്ലാത്ത ഒരു ഭൂമിയ്ക്കു വേണ്ടി കൈകോർക്കാനായിരുന്നു താരം അന്ന് ആഹ്വാനം ചെയ്തത്. എല്ലാവർക്കും സന്തോഷത്തോടെ ദീപാവലി ആഘോഷിക്കാൻ അവസരമൊരുക്കണമെന്നു പ്രിയങ്ക അഭ്യർഥിക്കുകയും ചെയ്തു.

എന്നാൽ, ഇന്നു സ്വന്തം വിവാഹത്തിന് ഇതൊന്നും ബാധകമല്ലെന്നു തെളിയിച്ച പ്രിയങ്ക അവസരവാദിയാണ് എന്നു വിമർശകർ പറയുന്നു. ദീപാവലിക്കു പടക്കം പൊട്ടിക്കുമ്പോൾ ശ്വാസം കിട്ടാതെ പിടയുന്ന പ്രിയങ്കയ്ക്കു വിവാഹത്തിനു പൊട്ടിക്കുമ്പോൾ ആവശ്യത്തിനു ശുദ്ധ വായു  ലഭിക്കുന്നു എന്നിങ്ങനെയാണു ട്രോളുകൾ. 

വളരെ ആഘോഷമായാണ് പ്രിയങ്കയുടെ വിവാഹം നടന്നത്. നവദമ്പതികൾക്കായി പരനീതി ചോപ്രയുടെ നൃത്തവും നിക്കിന്റെ സഹോദരൻ ജോ ജൊനാസിന്റെ ഗാനവും ഉണ്ടായിരുന്നു. കു‌ടുംബാംഗങ്ങളെല്ലാം നൃത്തം വയ്ക്കുകയും ചെയ്തു. ചടങ്ങിന്റെ ചിത്രങ്ങളും വിഡിയോയും പ്രിയങ്ക ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.