Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സത്യം പറ ഞങ്ങള്‍ നന്നായി കളിച്ചില്ലേ, നിങ്ങള്‍ പേടിച്ചില്ലേ?

troll

ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ റൗണ്ടിലെ അവസാനമത്സരത്തില്‍ സ്പാനിഷ് പട കുറച്ചൊന്നു പേടിച്ചു. മൊറോക്കൊ പേടിപ്പിച്ചെന്ന് പറയുന്നതാകും ശരി. അടുത്ത റൗണ്ടിലേക്ക് സ്‌പെയിന്‍ എത്തിയെങ്കിലും അവസാനമത്സരത്തില്‍ സമനില വഴങ്ങിയായിരുന്നു അത്. കളിയുടെ തുടക്കത്തില്‍ തന്നെ സ്‌പെയിനിനും ആരാധകര്‍ക്കും നല്ലൊരു ഷോക് ട്രീറ്റ്‌മെന്റ് നല്‍കി മൊറോക്കോ ആയിരുന്നു മുന്നിലെത്തിയത്. 

spain-troll

കളി കൈവിട്ടുപോകുമോയെന്ന് പേടിച്ച സ്‌പെയിന്‍ ഇഞ്ച്വറി ടൈമിലാണ് സമനില പിടിച്ചത്. വളരെ കുറച്ച് സമയം മാത്രമേ മൊറോക്കന്‍ താരങ്ങള്‍ക്ക് പന്ത് കാലില്‍ കിട്ടിയുള്ളൂ. എന്നാല്‍ അപ്പോഴെല്ലാം അവര്‍ സ്പാനിഷ് കരുത്തിനെ നന്നായങ്ങ് വെല്ലുവിളിച്ചു. ഒടുവില്‍ 2-2 എന്ന നിലയില്‍ മത്സരം സമനിലായിലാക്കാനായത് സ്‌പെയിനിന്റെ ഭാഗ്യം എന്നേ പറയേണ്ടൂ. 

എന്തായാലും മൊറോക്കോ റഷ്യയില്‍ നിന്നും തിരിച്ച് വിമാനം കയറുന്നത് അത്യാവശ്യം നന്നായി കളിച്ചെന്ന തോന്നലിലാണെന്നാണ് ട്രോളന്‍മാരുടെ ഭാഷ്യം. 

സത്യം പറ, ഞങ്ങള്‍ നന്നായി കളിച്ചില്ലേ, നിങ്ങള്‍ കുറച്ച് നേരത്തേക്കെങ്കിലും പേടിച്ചില്ലേ...എന്നാണ് മൊറോക്കോ ചോദിക്കുന്നതായി ട്രോളന്മാര്‍ വരച്ചിടുന്നത്. ആദ്യമത്സരത്തില്‍ ഇറാനോട് തോറ്റ മൊറോക്കോ രണ്ടാം മത്സരത്തില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനോടും തോറ്റു. മൂന്നാം മത്സരത്തില്‍ ഇപ്പോള്‍ സ്‌പെയിനിനോടും.

മൂന്ന് കളിയിലും മൊറോക്കോ ആഞ്ഞ് വണ്ടി തള്ളിയെങ്കിലും വണ്ടിയില്‍ കയറാനായില്ലെന്നത് കഷ്ടമാണെങ്കിലും സംതൃപ്തി ബാക്കിയുണ്ടല്ലോ എന്നതാണ് ആശ്വാസം.