'മെസ്സി, ഇനി ഇപ്പൊ മറ്റേ നമ്പര്‍ എടുക്കാം'; അര്‍ജന്റീനയ്ക്ക് ട്രോള്‍ സുനാമി

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്... ഇവരാണെന്റെ ഹീറോസ്, പൊരുതി തോറ്റാല്‍ തോറ്റെന്നുവെക്കും... ട്രോള്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ അര്‍ജന്റീനയുടെ കട്ട ആരാധകരുടെ മാസ് ഡയലോഗ് ഇതാണ്. എങ്ങനേലും പിടിച്ചു നില്‍ക്കണ്ടേ... ഏതായാലും ഫ്രാന്‍സിനോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായി. ഇനി എങ്ങനെ വീണിടത്ത് കിടന്നുരുളാം എന്നാണ് വാമോസ് അര്‍ജന്റീനക്കാര്‍ കാര്യമായി നോക്കുന്നത്. 

സമകാലീന ഫുട്‌ബോളിന്റെ മിശിഹ ആഘോഷപൂര്‍വം എത്തിയിട്ടും ഇത്തവണ അര്‍ജന്റീനയ്ക്ക് രണ്ടാം റൗണ്ട് പിന്നിടാനായില്ലെന്നത് പല ഫാന്‍സുകാര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല ഇതുവരെ. ഫ്രാന്‍സിന്റെ യുവനിരയോട് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ലോകത്തിന്റെ ഹോട്ട് ഫേവറിറ്റ്‌സ് അടിയറവ് പറഞ്ഞ് പുറത്തേക്ക് പോയത്. 

അര്‍ജന്റീന ഓടിത്തോറ്റെന്നാണ് മിക്ക ഫാന്‍സിന്റെയും തോന്നല്‍. അതുകൊണ്ടാണ് സീനിലേക്ക് നെപ്പോളിയനെയും കര്‍ണനെയും ഭഗത് സിങ്ങിനെയുമെല്ലാം ട്രോളന്‍മാര്‍ എടുത്തിട്ടിരിക്കുന്നത്. എന്തായാലും ഇതുവരെ കഴിഞ്ഞ മത്സരങ്ങള്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ഇറങ്ങിയിരിക്കുന്നത് അര്‍ജന്റീനയുടെ തോല്‍വിക്ക് ശേഷമുള്ള മണിക്കൂറുകളിലാണ്. 

അര്‍ജന്റീനയെ പരിഹസിച്ചിറങ്ങിയിരിക്കുന്ന ട്രോളുകളില്‍ ശ്രദ്ധേയമായത് മെസിയുടെ വിരമിക്കലിനിട്ട് കൊട്ട് കൊടുത്തുള്ളതാണ്. ദാ ഒരു സംഭാഷണം ഇങ്ങനെ....

'സാംപോളി, നമ്മള്‍ നമ്മുടെ നാട്ടുകാരോട് എന്ത് പറയും...എന്തേലും പറഞ്ഞു നിന്നില്ലേല്‍ പണി പാളും

മെസ്സി, എന്നാല്‍ ഞാന്‍ മേറ്റേത് ഇറക്കട്ടേ...???ഡീ മരിയ. മറ്റേതോ...??? ഏത് മറ്റേത്

മെസ്സി, മറ്റേത്...പതിവ് നമ്പര്‍....!!! ഞാന്‍ വിരമിക്കുന്നു. ഇത് പറഞ്ഞ് കഴിഞ്ഞ തവണ സഹതാപമുണ്ടാക്കി പിടിച്ചുനിന്നു...!!!'

ഇങ്ങനെയാണ് അവസ്ഥ. ആണ്‍കുട്ടികള്‍ ലാസ്റ്റ്‌ബെല്‍ അഠിച്ചാലേ ക്ലാസില്‍ കയറൂ എന്നതെല്ലാം ആണ്‍കുട്ടികള്‍ ഉച്ചയ്ക്ക് ഉണ്ണാന്‍ പോയാല്‍ തിരിച്ചു ക്ലാസില്‍ കയറാറില്ലെന്ന് തിരുത്തിയുള്ള പരിഹാസ ട്രോളുകളും സജീവമാണ്. എന്തായാലും ഈ ലോകകപ്പില്‍ ഇതുപോലെ ട്രോളുകളേറ്റുവാങ്ങിയ ടീമുണ്ടാകുമോയെന്ന് സംശയം. കട്ട ആരാധനയുടെ മറവുവശമായി വേണം കാണാന്‍. 

ലോകകപ്പിലെ തുടക്കമത്സരം മുതലേ അര്‍ജന്റീനയ്ക്ക് പാളിയിരുന്നു. അന്ന് മതുല്‍ തുടങ്ങിയതാണ് ട്രോളന്മാരിലെ അര്‍ജന്റീന വിരുദ്ധരും ഫാന്‍സും തമ്മിലുളള പോരാട്ടം. ആദ്യമത്സരത്തില്‍ കുഞ്ഞന്മാരായ ഐസ് ലന്‍ഡിനോട് പരാജയതുല്യമായ സമനില വഴിങ്ങിയ അര്‍ജന്റീനയ്ക്ക് ട്രോള്‍ പെരുമഴ ആയിരുന്നു. 

എന്നാല്‍ ഫുട്‌ബോള്‍ ഉദ്വേഗജനകമാക്കാനും ട്വിസ്റ്റ് നിറഞ്ഞതാക്കാനും ഞങ്ങള്‍ മനപ്പൂര്‍വം കളിച്ചതാണെന്ന മട്ടിലായിരുന്നു ഫാന്‍സ് ട്രോളന്മാരുടെ വിശദീകരണങ്ങള്‍. രണ്ടാമത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ മൂന്ന് ഗോളിന് വമ്പന്‍ തോല്‍വി ഏറ്റ് വാങ്ങിയതോടെ കഴിഞ്ഞു കഥയെന്ന് പലരും കരുതി.

അപ്പോഴും പറഞ്ഞു ട്വിസ്റ്റാണ് ട്വിസ്റ്റാണ് എന്ന്. ഒടുവില്‍ മൂന്നാം മത്സരത്തില്‍ നൈജീരിയയ്‌ക്കെതിരെ 2-1ന് ജയിച്ച് കയറിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇനി ശരിപ്പെടുത്തിതരാം എന്നായിരുന്നു ഭാവം. എന്തായാലും അവസാനം ഒന്നൊര ട്വിസ്റ്റായെന്ന് മാത്രം.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam