Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അല്ലെങ്കിലും ഈ ലോകകപ്പ് ഞങ്ങക്ക് വേണ്ട'

life-1

നിലവില്‍ ഫുട്‌ബോളിലെ രണ്ട് മെഗാ സ്റ്റാറുകളാരെന്ന് ചോദിച്ചാല്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെന്നാകും നല്ലൊരു ശതമാനം കാല്‍പ്പന്ത് പ്രേമികളുടെയും ഉത്തരം. ആര്‍ക്കാണ് കൂടുതല്‍ പ്രതിഭയെന്ന കാര്യത്തില്‍ ഫാന്‍സ് കൂട്ടങ്ങള്‍ തമ്മില്‍ എപ്പോഴും തമ്മില്‍ തല്ലാണ്. 

ഇത്തവണത്തെ ഫിഫ ലോകകപ്പിന്റെ ആദ്യ മത്സരം തൊട്ടേ അത്തരത്തില്‍ പല വീമ്പുപറച്ചിലുകളും എത്തുകയും ചെയ്തിരുന്നു. 

life

അര്‍ജന്റീനയുടെ ആദ്യ മത്സരത്തില്‍ മെസ്സി പെനാള്‍ട്ടി തുലച്ചതും രണ്ടാം മത്സരത്തില്‍ ക്രിസ്റ്റ്യാനോ പെനാള്‍ട്ടി വിജയകരമായി ഗോളാക്കിയതുമെല്ലാം ട്രോള്‍ ഗ്രൂപ്പുകള്‍ക്ക് അര്‍മാദിക്കാനുള്ള വകയാണ് നല്‍കിയത്. മെസ്സിയെ ട്രോളി കൊല്ലുകയും ക്രിസറ്റിയാനോയെ പുകഴ്ത്തി കൊല്ലുകയും ചെയ്തു ട്രോളന്മാര്‍. എന്നാല്‍ തുടര്‍ന്ന് വന്ന മത്സരത്തില്‍ ക്രിസ്റ്റിയാനോയും പെനാള്‍ട്ടി മിസ് ആക്കിയതോടെ അര്‍ജന്റീനയുടെ ട്രോളന്മാര്‍ തിരിച്ചടിച്ചു. 

life-2

ഇരു സംഭവങ്ങളും രസകരമായ ട്രോള്‍ സീനുകള്‍ക്ക് കാരണമാവുകയും ചെയ്തു. ക്രിസ്റ്റിയാനോയും പെനാള്‍ട്ടി മിസ് ആക്കിയതോടെ ക്ലാസ് ആയി മാറിയത് നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും ആ കിടു ഡയലോഗ് തന്നെയായിരുന്നു, 'നീ കൂടി മിസ് ആക്കിയത് നന്നായി. അല്ലെങ്കില്‍ ഈ കേസില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയേനെ.'

ആകസ്മികതയെന്നോണം ഇപ്പോള്‍ ഈ രണ്ട് താരരാജാക്കന്മാരുടെ ടീമുകളും ഒരുമിച്ച് തന്നെ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ റൗണ്ടില്‍ നിന്ന് പുറത്താകുകയും ചെയ്തിരിക്കുന്നു. അപ്പോഴും കത്തി നില്‍ക്കുന്ന ട്രോള്‍ നാടോടിക്കാറ്റില്‍ ദാസനയെും വിജയനെയും കമ്പനിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ കേട്ട ആ കട്ട ഡയലോഗ് തന്നെ, അല്ലെങ്കിലും ഈ കമ്പനിയിലെ ജോലി ഞങ്ങക്ക് വേണ്ടാ. 

ഇപ്പൊ മെസ്സിയും ക്രിസ്റ്റിയാനോയും പറയുന്നു, 'അല്ലെങ്കിലും ഈ ലോകകപ്പ് ഞങ്ങക്ക് വേണ്ടാ...' ഇനി വേറൊരാള്‍ കൂടിയുണ്ട്. കാറ്റടിച്ചാല്‍ വീണ് പോകുന്ന, ഈ ഫുട്‌ബോള്‍ ലോകകപ്പില്‍ അഭിനയത്തിന്റെ പുതുഭാവങ്ങള്‍ പകര്‍ന്ന മഞ്ഞപ്പടയുടെ സൂപ്പര്‍ താരം നെയ്മര്‍. 

നെയ്മറോട് ക്രിസ്റ്റിയാനോയ്ക്കും മെസ്സിക്കും പറയാനുള്ളത് ദാ ഇതു മാത്രം, 'നീയും കരുതി വെച്ചോ ഒന്ന്.'