Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോളടിക്കാന്‍ മറന്ന സ്‌പെയിന്‍ പോസ്റ്റിലേക്ക് 'ഗോള'ടിച്ച് ട്രോളന്മാര്‍!!

Spain troll

സ്പാനിഷ് മറ്റഡോറുകളെ കുത്തി മലര്‍ത്തി ഒടുവില്‍ ആതിഥേയരായ റഷ്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നു. കണ്ണീരില്‍ കുതിര്‍ന്നാണ് സ്പാനിഷ് ആരാധകര്‍ ഈ 'കയ്‌പേറിയ' സത്യത്തെ ഉള്‍ക്കൊള്ളുന്നത്. കാരണം മറ്റൊന്നുമല്ല, മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമയം പന്ത് കൈവശം വെച്ചതും പാസ്സിലൂടെ മുന്നേറ്റങ്ങള്‍ നടത്തിയതുമെല്ലാം സ്‌പെയിന്‍ തന്നെ. എന്നിട്ടും തോറ്റതിലാണ് സങ്കടം.

troll-spain3

ഓരോ ഗോള്‍ വീതമടിച്ച് സ്‌പെയിനും റഷ്യയും സമനില പാലിച്ചതിനെ തുടര്‍ന്ന് കളി എക്‌സ്ട്രാ ടൈമിലും തീരുമാനമായില്ല. ഒടുവില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ സ്‌പെയിന്‍ അടിപതറി. എന്നാല്‍ ട്രോളന്മാര്‍ ഇപ്പോള്‍ സ്‌പെയിന്‍ പോസ്റ്റിലേക്ക് ഗോളടിച്ചുകൊണ്ടിരിക്കുകയാണ്. പല സ്‌പെയിന്‍ ആരാധകരും മൂക്കത്ത് വിരല്‍ ചോദിക്കുന്ന ആ ചോദ്യങ്ങള്‍ തന്നെയാണ് ട്രോളന്മാരും ആഘോഷമാക്കുന്നത്...പാസുകളുടെ കാര്യത്തില്‍ 90 ശതമാനവും കൃത്യത പാലിച്ച സ്‌പെയിന്‍, പന്ത് കൂടുതല്‍ സമയം കൈവശം വെച്ചതും സ്‌പെയിന്‍...എന്നിട്ടും തോറ്റു പോയല്ലോ....

troll-spain6

വമ്പന്മാരെല്ലാം നേരത്തെ പുറത്തായിക്കൊണ്ടിരിക്കുന്ന ഈ ലോകകപ്പില്‍ സ്‌പെയിനിന്റെയും ഗതി അതുതന്നെ. നല്ല രസകരമായ ട്രോളുകളാണ് സ്‌പെയിനിന്റെ അവസ്ഥ വിവരിച്ച് ഇറങ്ങിയിരിക്കുന്നത്. പാസ് മാത്രം ചെയ്ത് കളിച്ച സ്‌പെയിന്‍ എന്തേ ഗോളടിക്കാന്‍ മറന്നുവെന്നാണ് ചോദ്യം. 

troll-spain4

'ഇസ്‌കോ, ഇനിയേസ്‌റ്റേ....ഇന്നാ പാസ്. ഗോള്‍ ഇനിയേസ്റ്റ അടിച്ചോളൂ...

troll-spain7

വേണ്ട, ഇസ്‌കോ തന്നെ അടിച്ചോളൂ...പാസ്. പാസ് പിടിക്ക്യ...

troll-spain8

വേണ്ട, തിരിച്ചും പാസ് പിടിക്ക്യ. പറ്റില്ല. പാസ്. 

ഇസ്‌കോയോടല്ലേ ഗോള്‍ അടിക്കാന്‍ പറഞ്ഞത്....അതെന്താ ഇനിയേസ്റ്റയ്ക്ക് അടിച്ചാല്‍'

troll-spain2

പാസ് മാത്രം ഇട്ട് കളം നിറഞ്ഞ സ്‌പെയിനിന്റെ ദുര്യോഗം ഇതുപോലെയാണ് ട്രോളന്മാര്‍ വരച്ചിടുന്നത്. ടോട്ടല്‍ പാസുകളുടെ എണ്ണമെടുക്കുമോ പ്ലീസ്. ഫിഫയോട് സ്‌പെയിന്‍. ഇല്ലെങ്കില്‍ ബോള്‍ പൊസഷന്‍ എങ്കിലും. അതുമില്ലെന്ന് ഫിഫ. ഗോള്‍ തന്നെ വേണമെങ്കില്‍ അടുത്ത ലോകകപ്പ് വരെ വെയിറ്റ് ചെയ്യേണ്ടി വരുമെന്ന് സ്‌പെയിന്‍...ഇങ്ങനെ തീര്‍ത്തും അവസരോചിതവും രസകരവുമായ ട്രോളുകളാണ് പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. 

troll-spain1

നേരത്തെ പുറത്തായ വമ്പന്‍മാരായ അര്‍ജന്റീനയും പോര്‍ച്ചുഗലും ഒരുമിച്ചാണ് റഷ്യയില്‍ നിന്ന് മടങ്ങുന്നത്. അവരുടെ വണ്ടി മാഡ്രിഡ് വഴി തിരിച്ചുവിട്ടാലോ എന്നാണ് സ്പാനിഷ് ക്യാപ്റ്റന്‍ ചോദിച്ചതെന്നറിയുന്നു.

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam