Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ പാവത്താന്റെ കാല് ചവിട്ടി ഒടിച്ചവന് കാർഡില്ലേ ദുഷ്ട് റഫറി'

Neymar trolls

ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മറുടെ മേല്‍ വല്ല സിനിമാ താരങ്ങളുടെയും പ്രേതം കയറിയോയെന്ന് ശരിക്ക് സംശയിക്കേണ്ടതുണ്ടൈന്ന് കട്ട ഫാന്‍സിന് പോലും തോന്നിതുടങ്ങിയെന്നേ...അജ്ജാതി ആക്റ്റിങ്ങല്ലേ ചെക്കന്‍ നടത്തുന്നത്.

neymar5

മെക്‌സിക്കോയ്‌ക്കെതിരെ രണ്ട് ഗോളുകള്‍ക്കാണ് കഴിഞ്ഞ മത്സരത്തില്‍ ബ്രസീല്‍ ജയിച്ചതെങ്കിലും ചര്‍ച്ച മുഴുവനും നെയ്മറിന്റെ പ്രകടനത്തെകുറിച്ചാണ്. നെയ്മറിന്റെ പ്രകനമെന്ന് പറഞ്ഞാല്‍ സോറി, അഭിനയമാണേ ഉദ്ദേശിച്ചത്.

മെക്‌സിക്കന്‍ താരങ്ങള്‍ ഒന്ന് അടുത്തു കൂടി പോകുമ്പോഴേക്കും നിലത്തുരുണ്ട് വീണ് വേദന കൊണ്ട് പുളയുന്ന നെയ്മറിന് ട്രോളോടു ട്രോളാണ് വന്നുകൊണ്ടിരിക്കുന്നത്. ബ്രസീലിന്റെ വിജയത്തെ പോലും വെള്ളത്തില്‍ മുക്കുന്നതായിരുന്നു നെയ്മറിന്റെ കിടു അഭിനയമെന്നാണ് തമാശകള്‍.

neymar1

ഇങ്ങനെ പോയാല്‍ ഓസ്‌കര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയാകും നെയ്മര്‍ റഷ്യയില്‍ നിന്നും വിമാനം കയറുകയെന്നാണ് ട്രോളന്മാരുടെ പ്രവചനം. വല്ലാത്ത അരോചകമായിത്തീരുകയാണ് നെയ്മറിന്റെ അഭിനയമെന്ന വിലയിരുത്തലുകള്‍ ഫുട്‌ബോള്‍ ലോകത്തുനിന്നു തന്നെ ഉയരാന്‍ തുടങ്ങിട്ടുണ്ട്. ഈ പാവത്തിന്റെ കാല് ചവിട്ടി ഒടിക്കാന്‍ നോക്കിയിട്ട് മെക്‌സിക്കോക്കാര്‍ക്ക് ഒരു മഞ്ഞകാര്‍ഡ് പോലും നല്‍കിയില്ല ദുഷ്ടം റെഫറിയെന്നാണ് പരിഹാസങ്ങള്‍. 

neymar2

വളരെ കഴിവുള്ള ഒരു ഫുട്‌ബോള്‍ താരം എന്തിനാണ് ഇമ്മാതിരി ആക്റ്റിങ് നടത്തി സ്വയം വില കളയുന്നതെന്നാണ് ചോദ്യം. കളിയില്‍ നെയ്മര്‍ ഗോളടിച്ചെങ്കിലും ഇങ്ങനെല്ലാം അഭിനയിച്ചിട്ട് അതിലെല്ലാം എന്താ കാര്യമെന്നാ എല്ലാവരുടെയും ചോദ്യം. 

ബ്രസീല്‍ താരത്തിന്റെ അഭിനയം ഫുട്‌ബോളിന് തീരെ നല്ലതല്ലെന്ന് മെക്‌സികോ കോച്ച് വരെ പറഞ്ഞു കഴിഞ്ഞു. നെയ്മറിന്റെ അഭിനയത്തിനെതിരെ ട്വിറ്ററിലും വ്യാപക പരിഹാസമാണ് ഉയരുന്നത്. 

neymar4

സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയുള്ള മത്സരം തൊട്ടേ നെയ്മറിന് ഈ ബാധ കൂടിയിട്ടുണ്ട്. ആരെങ്കിലും ഒന്ന് അടുത്തുകൂടെ പോകുമ്പേഴേക്കും ഗ്രൗണ്ടില്‍ വീണ് പുളയുന്നത് വന്‍ നാണക്കേടാണ് ബ്രസീല്‍ താരത്തിന് ഉണ്ടാക്കിയത്. എന്നാല്‍ ഓരോ കളി കഴിയുന്തോറും നെയ്മര്‍ അഭിനയത്തിന്റെ കൂടുതല്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു. ഏറ്റവും കൂടുതല്‍ ഫൗളിന് വിധേയമായ താരമെന്ന 'ഖ്യാതി'യും നെയ്മര്‍ നേടിക്കഴിഞ്ഞു. 

ഇനി ഇപ്പോള്‍ ബ്രസീല്‍ ലോകകപ്പ് നേടിയാല്‍ പോലും നെയ്മറിന്റെ അഭിനയത്തിന്റെ ദുര്‍ഖ്യാതി നീങ്ങില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഫുട്‌ബോള്‍ നിര്‍ത്തിയാലും ഹോളിവുഡിലോ ബോളിവുഡിലോ ഒരു കൈ നോക്കാം നെയ്മറിന്. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam