'ബഹളം വെക്കാതെടെയ്, എല്ലാര്‍ക്കും മഞ്ഞ കാര്‍ഡ് തരാം'

ഇന്നലെ നടന്ന അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞു. അവസാനദിനത്തില്‍ നടന്ന കളികളില്‍ ഇംഗ്ലണ്ടും കൊളംബിയയും തമ്മിലുള്ളതായിരുന്നു ആവേശഭരിതമായത്. അതിലുപരി കളി കയ്യാങ്കളിയിലേക്കെത്തിയെന്നും വേണമെങ്കില്‍ പറയാം. ശീരീരികമായി തന്നെ ഇംഗ്ലണ്ടിനെ നേരിടാനുറച്ച പോലായിരുന്നു കൊളംബിയയുടെ ശൈലി. എന്തായാലും മത്സരം കഴിഞ്ഞപ്പോള്‍ മൊത്തം എട്ട് മഞ്ഞ കാര്‍ഡുകളാണ് ഇരുടീമിലെയും താരങ്ങള്‍ വാങ്ങിക്കൂട്ടിയത്. 

ബഹളം വെക്കാതെടെയ്... എല്ലാര്‍ക്കും തരാം കാര്‍ഡെന്ന് റഫറി പറയുന്ന ട്രോളുകളാണ് ഇപ്പോള്‍ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്. പരുക്കന്‍ നിമിഷങ്ങള്‍ പിറന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളൊന്നുമടിച്ചില്ല. എന്നാല്‍ പിന്നീട് ഒരു ഗോളടിച്ച് മുന്നിലെത്തുകയും ചെയ്തു. ഇഞ്ച്വറി ടൈമില്‍ അപ്രതീക്ഷിതമായി കൊളംബിയ ഗോള്‍ തിരിച്ചടിച്ച് സമനില പിടിച്ചു. തുടര്‍ന്നാണ് ഒരു രക്ഷയുമില്ലാതെ കളി പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 

ട്രോളന്മാര്‍ ആ ശാപം ഇംഗ്ലണ്ടിനെ ഓര്‍മിപ്പിച്ചു. ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ശാപമായിരുന്നു പെനാള്‍ട്ടി ഷൂട്ടൗട്ട്. മൂന്ന് ലോകകപ്പുകളില്‍ നിന്നാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലെ നിര്‍ഭാഗ്യത്തില്‍ ഇംഗ്ലണ്ട് പുറത്തായത്. 

സമാനമായ അനുഭവം ഇവിടെയും ഉണ്ടാകുമോയെന്ന് പേടിച്ച ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നായിരുന്നു 4-3നുള്ള വിജയം. പെനാള്‍ട്ടി ഷൂട്ടൗട്ടിലെ ഇംഗ്ലണ്ടിന്റെ ശാപചരിത്രം നല്ല രസകരമായി ട്രോളുകളിലൂടെ വരച്ചിട്ടിട്ടുണ്ട്. 

നേരത്തൈ കളിക്കിടയില്‍ കിട്ടിയ പെനാള്‍ട്ടി ഗോളാക്കിയ ഹാരി കെയ്ന്‍ പുതിയ റെക്കോഡും കുറിച്ചിരുന്നു. ട്രോളന്മാരുടെ ഭാഷയില്‍ അതിങ്ങനെ പറയാം; ഹാരി കെയ്ന്‍, ഗോള്‍ പട്ടികയില്‍ ഞാന്‍ വീണ്ടും ഒന്നാമതെത്തി. ആട്ടെ, ആരെയാ മറികടന്നത്. ഹാരി കെയ്ന്‍; വേറാരെയാ എന്നെ തന്നെ. 

എന്തായാലും പെനാള്‍ട്ടി ഷൂട്ടൗട്ട് ശാപവും മാറിക്കിട്ടിയതോടെ ഇംഗ്ലണ്ട് ആരാധകരെല്ലാം ആവേശത്തിമിര്‍പ്പിലാണ്. ഇത്തവണത്തെ ലോകകപ്പ് കെയിനിനും സംഘത്തിനും തന്നെയാണെന്ന മട്ടിലാണ് ആഘോഷങ്ങള്‍. 

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam