'എന്താക്കെയായിരുന്നു, ഗോൾഡൻ കപ്പ്, ബൂട്ട്, ബോൾ, ഒടുവിൽ...'  

റഷ്യയുടെ മണ്ണില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരശീല വീഴാറായിത്തുടങ്ങി. ഒരു കുന്ന് പ്രതീക്ഷകളുമായി ഫുട്‌ബോള്‍ ലോകകപ്പിനെത്തിയ വമ്പന്‍മാരെല്ലാം നേരത്തെ പുറത്തായി യൂറോപ്യന്‍ രാജ്യങ്ങള്‍ അവസാന ലാപ്പിലെത്തിയ കാഴ്ച്ചയാണ് റഷ്യയില്‍ കാണാനായത്. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്മാരെന്ന ഖ്യാതിയില്‍ ഇത്തവണയും ഞങ്ങള്‍ കപ്പടിക്കുമെന്ന് പറഞ്ഞുവന്ന ജര്‍മനിക്ക് ആദ്യമേ തന്നെ പുറത്തായി. 

ഫുട്‌ബോള്‍ എന്ന മാന്ത്രിക ഗെയിമിന്റെ തമ്പുരാക്കന്മാരെന്ന നിലയിലാണ് മറഡോണയുടെ പാരമ്പര്യം പേറി അര്‍ജന്റീനയെത്തിയത്. മെസ്സിയെന്ന ഫുട്‌ബോള്‍ മിശിഹയുടെ മാന്ത്രികയില്‍ ഇത്തവണ കപ്പ് അര്‍ജന്റീനയ്ക്ക് ഉറപ്പെന്ന നിലയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ അര്‍ജന്റീനയ്ക്കും കളി കാര്യമാക്കാനായില്ല. സമാനം തന്നെയായിരുന്നു പോര്‍ച്ചുഗലിന്റെയും അവസ്ഥ. പ്രതീക്ഷ തന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമും പോയി. ഒടുവില്‍ ബ്രസീലിന്റെയും ഗതി അതുതന്നെയായിരുന്നു. 

എന്നാല്‍ ഇതെല്ലാം കടുത്ത നിരാശരാക്കിയത് കടുത്ത ഫുട്‌ബോള്‍ ഭ്രാന്തന്മാരെയാണ്. ലോകകപ്പ് തുടങ്ങിയപ്പോള്‍ തന്നെ ഗോള്‍ഡന്‍ ബൂട്ട് തങ്ങളുടെ സൂപ്പർ താരത്തിനാകുമെന്ന് ഓരോ ഫാന്‍സ് സംഘവും അവകാശപ്പെട്ടത്. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഇറങ്ങി. 

ഏറ്റവും കൂടുതല്‍ ഗോളടിച്ച് ഗോള്‍ഡന്‍ ബൂട്ട് നേടുന്ന താരങ്ങളുടെ പട്ടികയില്‍ കളി തുടങ്ങുന്ന ഘട്ടത്തില്‍ മുഴങ്ങിക്കേട്ട പേരുകള്‍ മെസ്സിയുടെയും നെയ്മറിന്റെയും ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെയും ആയിരുന്നു. എന്നാല്‍ ട്രോളന്മാരുടെ സകല പ്രതീക്ഷകളും തെറ്റിച്ചാണ് ഇവരെല്ലാം റഷ്യയില്‍ നിന്നും പുറത്തുപോയത്. ഇപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട് നേടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രധാന താരം ഇംഗ്ലണ്ടിന്റെ ഹാരി കെയ്‌നാണ്. ആറ് ഗോളുകള്‍ നേടിയ കെയ്‌നിനാണ് ട്രോളന്മാരുടെ ഇപ്പോഴത്തെ പിന്തുണ. 

റൊമേലു ലുക്കാക്കുവും എംബപ്പെയും സാധ്യതാ പട്ടികയിലിടം നേടിക്കഴിഞ്ഞു. സാധ്യതാ പട്ടികയിലിടം നേടിയവരുടെ പേരുകള്‍ ട്രോളായും പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒരു ട്രോളില്‍ പേരുകളെല്ലാം കേട്ട് അവസാനം നമ്മുടെ അധോലോക രാജാവ് ചോദിക്കുന്ന ഒരു കിടു ചോദ്യമുണ്ട്, എവിടെ കലാമണ്ഡലം നായര്‍?....

ഈ ലോകകപ്പില്‍ ഓവര്‍ അഭിനയം കാഴ്ച്ചവെച്ച് നിലത്തുകിടന്ന് ഉരുണ്ട നെയ്മര്‍ എന്ന ബ്രസീലിന്റെ സൂപ്പര്‍ താരത്തിന് കിട്ടിയ ഏറ്റവും രസകരമായ ട്രോളുകളിലൊന്നായിരുന്നു അത്. വമ്പൻ ടീംസിനെ കണക്കിന് കളിയാക്കുന്നത് ഇങ്ങനെ – എന്താക്കെയായിരുന്നു, ഗോൾഡൻ കപ്പ്, ബൂട്ട്, ബോൾ... ഒടുവിൽ...  

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam