‘പറ്റിക്കാനാണേലും ഇങ്ങനൊന്നും പറയല്ലേ...’; സുരാജിന്റെ കണ്ണു നിറച്ച പ്രകടനം

ആക്ഷൻ ഹീറോ ബിജുവിൽ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി സ്റ്റേഷനിലെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം ഒാർമയില്ലേ.  മിനിറ്റുകൾ മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരെ കരയിപ്പിച്ച ആ കഥാപാത്രം സുരാജ് വെഞ്ഞാറമൂടിന്റെ അഭിനയ ജീവിതത്തില്‍ മറക്കാനാവാത്തതാണ്.

ആ രംഗം വീണ്ടും പുനഃസൃഷ്ടിച്ചപ്പോൾ സുരാജിന്റെ കണ്ണുകൾ നിറഞ്ഞു. മഴവിൽ മനോരമയുടെ മിമിക്രി മഹാമേളയിലായിരുന്നു ഇൗ അവിസ്മരണീയമായ സ്പോട്ട് ഡബ്ബിങ്. ദീപു നാവായിക്കുളം എന്ന കലാകാരന്റെ പ്രകടനത്തിൽ സുരാജും കയ്യടിച്ചുപോയി. മിമിക്രി വേദികളിൽ സുരാജ് വെഞ്ഞാറമൂടിനെ ആദ്യമായി അവതരിപ്പിച്ച കലാകാരനാണ് ദീപുവാണ്. ഭീമൻ രഘുവിന്റെ പദ്യപാരായണവും ലാൽജോസും വിനായകനും മനോജ് കെ.ജയനും ഉൾപ്പെടെയുള്ള താരങ്ങളെയും ദീപു മനോഹരമായി വേദിയിലെത്തിച്ചു.