Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീയാർ ഡൂയിങ്ങേ ട്രെയിൻ!

Women's Day പുരുഷന്മാർക്കു മാത്രം കഴിയുന്ന സാഹസികമായ ജോലിയെന്നു വിശേഷിപ്പിക്കുന്ന ക്യാരേജ് ആൻഡ് വാഗൺ ഫിറ്റ്നെസ് പരിശോധന രാജ്യത്താദ്യമായി ഒരു വനിതാസംഘം വിജയകരമായി... ചിത്രം–മനോജ് ചേമഞ്ചേരി

ട്രാക്കിനിടിയിൽ ട്രെയിന്റെ നീളമുള്ള ഒരു കുഴി; 18 വനിതകളുടെ ഒരു ദിവസം ഇതിനുള്ളിലാണ്! രാവിലെ 11ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലേക്കു വഞ്ചിനാട് എക്സ്പ്രസ് ട്രാക്കിലേക്കു നിരങ്ങിയെത്തും, ബോഗികൾ ഓരോന്നായി ട്രാക്കിലെത്തുന്നതോടെ കുഴിയിൽ ഇരുൾപടരും. ആയിരം കാതം താണ്ടിയെത്തിയ ചക്രങ്ങളുടെ കീഴിലെ തീച്ചൂടിലേക്ക് ഹെൽമെറ്റും, ബൂട്ട്സും ധരിച്ച് അവർ ഇറങ്ങുകയായി. ഭൂനിരപ്പിൽ നിന്ന് ആറടി താഴ്ചയിൽ ഒരു ദിവസം നീളുന്ന കഠിനമായ ജോലി. മുപ്പത്തിമുക്കോടി നട്ടുകളും ബോൾട്ടുകളുമുള്ള ട്രെയിനിന്റെ ഫിറ്റ്നസ് ഉറപ്പാക്കി വൈകിട്ട് അഞ്ചിന് ഇവർ പുറത്തിറങ്ങും. 

പുരുഷന്മാർക്കു മാത്രം കഴിയുന്ന സാഹസികമായ ജോലിയെന്നു വിശേഷിപ്പിക്കുന്ന ക്യാരേജ് ആൻഡ് വാഗൺ ഫിറ്റ്നെസ് പരിശോധന രാജ്യത്താദ്യമായി ഒരു വനിതാസംഘം വിജയകരമായി ഏറ്റെടുത്തിട്ട് ഒരു വർഷം. വഞ്ചിനാട് എക്സ്പ്രസിന്റെ നാലു റെയ്ക്കുകളും പരിപാലിക്കുന്നത് ഇവർ തന്നെ. ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മറ്റിടങ്ങളിലും ഈ മാതൃക റെയിൽവേ ഉടൻ നടപ്പാക്കിയേക്കുമെന്നാണ് സൂചന.

railway-2 ഒരു വർഷം മുൻപ് ക്യാരേജ് ആൻഡ് വാഗൺ വിഭാഗത്തിൽ സ്ത്രീജീവനക്കാരുടെ എണ്ണം വർധിച്ചപ്പോഴാണ് അധികൃതർ ഈ ആശയത്തിലെത്തിയത്. പുരുഷ ഗ്യാങ്ങുകളിൽ... ചിത്രം–മനോജ് ചേമഞ്ചേരി

യാത്രയിൽ ഇളകിപ്പോയ ഭാഗങ്ങൾ മാറ്റിയിടുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ പണികളുണ്ടിവർക്ക്. മഴയായാലും വെയിലായാലും പിറ്റിൽ ഇറങ്ങിയേ പറ്റൂ. കോരിച്ചൊരിയുന്ന മഴയത്ത് ഒരു മഴക്കോട്ട് മാത്രമായിരിക്കും അഭയം. ആമയിഴഞ്ചാൻ തോട്ടിൽ വെള്ളം പൊങ്ങിയാൽ ഡ്രെയിനേജ് ലൈനിലൂടെ മലിനജലവും പിറ്റിലേക്കെത്തിയെന്നു വരാം. എന്തുവന്നാലും, വൈകിട്ട് ട്രെയിൻ യാത്ര തിരിച്ചേ പറ്റൂ.

ഒരു വർഷം മുൻപ് ക്യാരേജ് ആൻഡ് വാഗൺ വിഭാഗത്തിൽ സ്ത്രീജീവനക്കാരുടെ എണ്ണം വർധിച്ചപ്പോഴാണ് അധികൃതർ ഈ ആശയത്തിലെത്തിയത്. പുരുഷ ഗ്യാങ്ങുകളിൽ സ്ത്രീപ്രാതിനിധ്യമുണ്ടായിരുന്നെങ്കിലും സ്ത്രീകൾക്കു മാത്രമായി ഒരു സംഘം രൂപീകരിക്കാം എന്നായി ചിന്ത. 18 പേരെ തിരഞ്ഞെടുത്തു. വഞ്ചിനാട് എക്സ്പ്രസായി ഓടുന്ന നാല് ട്രെയിനുകളുടെ ചുമതല ഇവർക്കു നൽകി. തിരുവനന്തപുരത്ത് അഞ്ച് പിറ്റ്‍ലെയ്നുകളിൽ ഒരേ സമയം ട്രെയിനുകളുടെ പണികൾ നടക്കും. തുടക്കത്തിൽ വലിയ കായികാധ്വാനം വേണ്ടിവന്നപ്പോൾ തൊട്ടപ്പുറത്തെ ഗ്യാങ്ങിലുള്ളവരുടെ സഹായം തേടി. പിന്നീടതൊക്കെ സ്വയം ചെയ്യാമെന്ന ആത്മവിശ്വാസമായി. ഒരു വർഷമായി വഞ്ചിനാട് എക്സ്പ്രസ് ഇവർ പൊന്നുപോലെ നോക്കുന്നു.

railway-1 ട്രെയിനിനടിയിലെ ജോലി ഒട്ടും സുഖകരമല്ല. കുഴിക്കു താഴ്ചയുണ്ടെങ്കിലും എസി കോച്ചുകളുടെ ഭാഗമെത്തുമ്പോൾ തലകുനിച്ചേ പോകാൻ കഴിയൂ... ചിത്രം–മനോജ് ചേമഞ്ചേരി

ട്രെയിനിനടിയിലെ ജോലി ഒട്ടും സുഖകരമല്ല. കുഴിക്കു താഴ്ചയുണ്ടെങ്കിലും എസി കോച്ചുകളുടെ ഭാഗമെത്തുമ്പോൾ തലകുനിച്ചേ പോകാൻ കഴിയൂ. ശുചിമുറികളിൽ നിന്നുള്ള പൈപ്പുകളുടെ ദുർഗന്ധവുമുണ്ടാകും. ട്രെയിനിന്റെ നീളത്തോളം അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും വേണം. എൻജിനിൽ നിന്നുള്ള ഓയിൽപുരണ്ട് ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും കഴിഞ്ഞെന്നു വരില്ല. ഭക്ഷണം കഴിക്കുമ്പോൾ പലപ്പോഴും മണി നാലുകഴിയും. ജൂനിയർ എൻജിനിയർ ശ്രീകലയുടെ കീഴിൽ, ഒരു സീനിയർ ടെക്നിഷ്യൻ, ഒൻപത് ടെക്നീഷ്യൻമാർ, എട്ട് ഹെൽപ്പർമാർ എന്നിവരാണ് സംഘത്തിലുള്ളത്. ശ്രീകല 12 വർഷം മുൻപ് ഹെൽപ്പറായി ജോലിക്കു കയറിയതാണ്. ബിടെക്ക് കഴിഞ്ഞവർ വരെ ഇക്കൂട്ടത്തിലുണ്ട്. 

വനിതാദിനത്തോടനുബന്ധിച്ച് ഈ സൂപ്പർ ലേഡീസിന്റെ പ്രവർത്തനമികവ് പരിഗണിച്ച് റെയിൽവേയുടെ പ്രത്യേക അവാർഡിനായി റെയിൽവേ ഡിവിഷൻ മാർഗനിർദേശം നൽകിക്കഴിഞ്ഞു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam