Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹശേഷം അഭിനയിക്കുമോ? ആലിയയുടെ തകർപ്പൻ മറുപടി

alia-bhutt-ranbeer

വിവാഹശേഷം അഭിനയം നിര്‍ത്തുമോ എന്ന ചോദ്യം നേരിടാത്ത അഭിനേത്രിമാരില്ല. വിവാഹശേഷം അഭിനയം തുടരുന്ന നിരവധി നടിമാരുണ്ട‌െങ്കിലും  പുതുതലമുറ നടിമാര്‍ ഇപ്പോഴും ഈ ചോദ്യം നേരിടേണ്ടി വരുന്നു. 

അവസാനമായി ഇൗ ചോദ്യം ഉയർന്നത് ബോളിവുഡ് താരം ആലിയാഭട്ടിനു നേരെയാണ്. രണ്‍ബീർ കപൂറുമായി ആലിയ പ്രണയത്തിലാണെന്ന വാർത്ത ബോളിവുഡിൽ പരന്നിട്ട് കുറച്ചുകാലമായി. ഇരുവരും വൈകാതെ വിവാഹിതരാകുമെന്ന വാർത്തയും ബോളിവുഡിൽ പ്രചാരം നേടിയിട്ടുണ്ട്. ഇതോടൊയാണ് ആലിയ്ക്ക് മുമ്പിൽ ചോദ്യമെത്തിയത്. 

ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കുന്ന ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചര്‍ മുഖേനയാണ് ആലിയക്ക് മുന്നില്‍ ഈ ചോദ്യം എത്തിയത്.  രണ്‍ബീറുമൊത്തുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി ഇന്‍സ്റ്റാഗ്രാമില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഈ ചോദ്യം ആലിയക്ക് മുന്നില്‍ ഉയര്‍ത്താന്‍ ഒരു ആരാധകന്‍ തയാറായതും.

ഏതായാലും ഇന്‍സ്റ്റാഗ്രാമില്‍ തന്നോട് ഈ ചോദ്യം ചേദിച്ചയാള്‍ക്കു വ്യക്തമായ മറുപടിയാണ് ആലിയ കൊടുത്തത്. വിവാഹത്തിന് ശേഷം എന്റെ സ്റ്റാറ്റസിനൊഴികെ മറ്റൊന്നു മാറാന്‍ പോകുന്നില്ല എന്നായിരുന്നു ആലിയയുടെ മറുപടി. താന്‍ അഭിനയം തുടരുമെന്നും, അഭിനയിക്കാന്‍ കഴിയുന്നിടത്തോളം കാലം അതിന് മാറ്റമുണ്ടാകില്ലെന്നും ആലിയ വിശദീകരിച്ചു. ഈ ചോദ്യത്തിനു നൽകിയ മറുപടി ആലിയ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസുകളില്‍ ഒന്നാക്കി മാറ്റുകയും ചെയ്തു. 

ആലിയയും രണ്‍ബീറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുക്കുന്നത്. തുടര്‍ന്ന് സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. 

രണ്‍ബീറിന്റെ അമ്മ നീതു കപൂറി സഹോദരി റിദ്ദിമ കപൂറുമായും ആലിയക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് ആലിയയും രൺബീറും ഇതുവരെ വ്യക്തമായ മറുപടിയൊന്നും നൽകിയിട്ടില്ല. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് ആരാധകർ ഉറപ്പിച്ച മട്ടാണ്.