ഒന്നിച്ചു ജീവിച്ചശേഷം വിവാഹം എന്തിന്?; ദീപികയുടെ മറുപടി

ഒരുപാട് നാൾ ഒന്നിച്ചു ജീവിച്ചശേഷം വിവാഹ കഴിക്കുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും മാറ്റം അനുഭവപ്പെടുമോ? ലിവിങ് റിലേഷനിലുള്ള പങ്കാളികൾ വിവാഹിതരാകുമ്പോൾ ഉയരുന്ന ചോദ്യമാണിത്. സിനിമാതാരങ്ങളുടെ വിവാഹ വാർത്തയ്ക്ക് ഒപ്പമാണു  പലപ്പോഴും ഈ ചോദ്യങ്ങൾ ഉയരുക.

അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം ദീപിക പദുകോണ്‍ ഒരു അഭിമുഖത്തില്‍ ഈ ചോദ്യത്തിനു മറുപടി നൽകി. ‘‘വിവാഹശേഷം ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. എനിക്ക് അവ വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. പക്ഷേ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എനിക്കിപ്പോൾ കൂടുതൽ ഉറപ്പും സന്തോഷവും തോന്നുന്നു. നല്ലൊരു അനുഭവമാണിത്’’ ദീപിക പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിനശേഷമാണു രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇതിനുശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. ദീപിക– രൺവീര്‍ വിവാഹ വാർത്ത പുറത്തു വന്ന അവസരത്തിൽ ഇനി വിവാഹത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ഉന്നയിച്ചിരുന്നു. ദീപികയേയും രൺവീറിനെയും പരിഹസിക്കുന്ന രീതിയിലായിരുന്നു പലരുടേയും കമന്റുകൾ. അന്ന് ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇതെന്നും ദീപിക–രൺവീർ ആരാധകർ പറയുന്നു.  

 2018 നവംബർ 14ന് ഇറ്റലിയിലെ ആഢംബര വിവാഹവേദിയായ ലേക് കോമോയിലെ ചടങ്ങിൽ ഇവർ വിവാഹിതരായി.