Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളി ഇനി മുതലാളി

Bijumon Kurien ബിജുമോൻ കുര്യൻ

തൊഴിലാളിയെന്നോ മുതലാളിയെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരു പോലെ ഒരേ സൗകര്യത്തിൽ ജീവിക്കുന്നു.‌ കർഷകർക്ക് തങ്ങളുടെ വിളകൾക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല വില കിട്ടുന്നു. ജോലിക്കാർക്ക് മികച്ച കൂലിയും സുരക്ഷയും സൗകര്യങ്ങളും. സ്വപ്നമല്ല. സത്യമാണ്. നമ്മുടെ ൊകച്ചു കേരളത്തിൽ യാഥാർ‌ത്ഥ്യമായ സ്വപ്ന പദ്ധതിയാണ് ഫെയർ ട്രേഡ് എന്ന ഇൗ രാജ്യാന്തര ആശയം.

ഇന്ത്യയിൽ അധികം പ്രചാരം ലഭിക്കാത്ത ഫെയർ ട്രേഡ് കേരളത്തിൽ പ്രാവർത്തികമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ബിജുമോൻ കുര്യൻ എന്ന കോട്ടയം സ്വദേശി. മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സഹകരണ സംഘത്തിന്റെ അമരക്കാരനും പ്ലാന്റ്‌റി‌ച്ച് ആഗ്രിടെക് മാനേജിങ് ഡയറക്ടറുമായ ബിജുമോന് ബിഗസ്റ്റ് ഫെയർ ട്രേഡ് ഫാൻ എന്ന രാജ്യാന്തര പുരസ്കാരം ലഭിച്ചതോടെയാണ് ലാഭേച്ഛയില്ലാത്ത അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ നാടറിഞ്ഞത്.

സ്വപ്ന പദ്ധതിയുടെ സാക്ഷാത്ക്കാരത്തിന് താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ബിജുമോൻ മനോരമ ഒാൺലൈനോട് സംസാരിക്കുന്നു.

എന്താണ് ഇൗ ഫെയർ ട്രേഡ് ?

കർഷകരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് അവരുടെ വിളകൾക്ക് അർഹിക്കുന്ന വില നേടി കൊടുക്കുയെന്നതാണ് ഫെയർ ട്രേഡ് കൊണ്ട് ലക്ഷ്യമിടുന്നത്. നമ്മുടെ നാട്ടിലെ കർഷകർക്ക് അവരുടെ വിപണിയെക്കുറിച്ച് നിശ്ചയമില്ല. അതു കൊണ്ട് തന്നെ അവർക്ക് അർഹമായ വിലയും ലഭിക്കുന്നില്ല. ഇത്തരക്കാരെ അവരുടെ വിപണി ഏതെന്ന് മനസ്സിലാക്കി കൊടുത്ത് അവിടെ അവരുടെ വിളകൾ എത്തിച്ച് പരമാവധി വില നേടി കൊടുക്കുകയാണ് ഫെയർ ട്രേഡ് കൊണ്ട് ലക്ഷ്യമിടുന്നത്. ഒപ്പം വിഷമില്ലാത്ത പൂർണമായും ജൈവവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്നതും ഫെയർ ട്രേഡിന്റെ ഭാഗമാണ്.

എങ്ങനെയാണ് ഇൗ ആശയത്തിലേക്ക് എത്തപ്പെട്ടത് ?

കർഷകർക്ക് മികച്ച സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുക, ഒപ്പം അവരുടെ വിളകൾക്ക് പരമാവധി വില നേടി കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനാണ് മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റി എന്ന സംരംഭം തുടങ്ങുന്നത്. വിരലിലെണ്ണാവുന്ന ആളുകളുമായി തുടങ്ങിയ ഇൗ സംരംഭത്തിൽ ഇന്ന് 1500–ഒാളം കർഷകരുണ്ട്. എല്ലാവർക്കും ഇൗ സംഘടനയിൽ തുല്യാവകാശമാണ്. ഇത്ര വലിയൊരു പ്രസ്ഥാനമായി ഇതു മാറുമെന്നോ മാറ്റണമെന്നോ ചിന്തിച്ചതു പോലുമല്ല. ഇതിന് ഒരു ഭരണഘടനയുണ്ട്. ഭരണസമിതിയുണ്ട്. വിവിധ ജില്ലകളിലായി അനവധി ജൈവകൃഷി തോട്ടങ്ങളുമുണ്ട്. 2001 ൽ സ്ഥാപിച്ച മാസ്സ് കർഷകർക്കു പൊതുവെയും കാപ്പി കർഷകർക്കു പ്രത്യേകിച്ചും മെച്ചപ്പെട്ട വിപണി വിലയും സുസ്ഥിര ബിസിനസ് ബന്ധങ്ങളും ഉറപ്പാക്കി കൊടുത്തു.

Bijumon Kurien

എന്തൊക്കെയാണ് ഫെയ്ർ ട്രേഡ് ഉൽപങ്ങൾ ?

സ്ത്രീകൾ കൂടുതൽ അംഗങ്ങളായ 17 ഗ്രൂപ്പുകളുടെ ശ്യംഖല പ്ലാന്റ് റിച്ച് ആഗ്രിടെക്കിന്റെ സഹായത്തോടെ കാപ്പി, കൊക്കോ, കുരുമുളക്, വെള്ളക്കുരുമുളക്, വാനില, ഏലം, ഗ്രാമ്പൂ, ജാതി, ഇഞ്ചി, മഞ്ഞൾ, തേങ്ങ, പൈനാപ്പിൾ എന്നിങ്ങനെ 12 ഫെയർട്രേഡ് സർട്ടിഫൈഡ് ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നു. പഴങ്ങളുമുണ്ട്. 3100 ഹെക്ടറിലാണു കൃഷി. പ്രതിവർഷം 1110 ടൺ സുഗന്ധവ്യഞ്ജനം ഉൾപ്പെടെ കയറ്റുമതി ചെയ്ത് 30 കോടി രൂപയുടെ വിറ്റുവരവുണ്ടാക്കുന്നു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഫെയർ ട്രേഡ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നു.

രു മലയാളിക്ക് ആദ്യമായി കിട്ടുന്ന പുരസ്കാരം. അതും വേറിട്ട ഒരു മേഖലയിലെ പ്രവർത്തനത്തിന്. എന്തു തോന്നുന്നു ?

വളരെ സന്തോഷമുണ്ട്. കർഷകന് തന്റെ വിളയ്ക്ക് അർഹിക്കുന്ന വില ലഭ്യമാക്കുക എന്നതാണ് ഫെയർ ട്രേഡ് എന്ന ആശയത്തിന്റെ ലക്ഷ്യം. അതിന് ചുക്കാൻ പിടിക്കാൻ സാധിച്ചതിലും ആ ശ്രമങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തതിൽ വളരെ സന്തോഷം. മുമ്പോട്ട് പ്രവർത്തിക്കാനുള്ള വലിയ ഉൗർജമാണ് ഇതിലൂടെ പകർന്നു കിട്ടിയിരിക്കുന്നത്.

എന്താണ് മുന്നോട്ടുള്ള പ്രവർത്തനങ്ങൾ ?

ഇടുക്കിയിലെ ഇടിഞ്ഞമലയിൽ ഇന്റർനാഷനൽ സസ്റ്റെയ്നബിൾ അക്കാദമി ഫോർ ഫെയർട്രേഡ് ആൻഡ് ഓർഗാനിക് ഫാമിങ് സ്ഥാപിക്കുകയാണ് ഞങ്ങളുടെ ആദ്യ ലക്ഷ്യം. വിദേശത്തു നിന്നുൾപ്പെടെ വിദ്യാർഥികൾക്ക് ഗവേഷണത്തിനും അറിവുകൾ പങ്കിടാനുമായാണ് അക്കാദമി സ്ഥാപിക്കുന്നത്. കർഷകർക്കിടയിൽ ഫെയർട്രേഡിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും ഇൗ അക്കാദമി സഹായകരമാവും. വിദ്യാർഥികൾക്ക് പഠിക്കാനും പഠിച്ചത് പ്രാവർത്തികമാക്കാനുമുള്ള സാഹചര്യം ഇവിടെ ഒരുക്കുന്നതായിരിക്കും.

ഇതിനോടൊപ്പം മേൽത്തരം കാപ്പി ആസ്വദിക്കാൻ ‘കഫേ ഡി മോണ്ട്’ കോഫി ഷോപ്പ് ശ്യംഖലയ്ക്കും തുടക്കമിടും. ആദ്യത്തേത് ഈ വർഷം കൊച്ചിയിൽ തുറക്കും. ജൈവ കാപ്പിക്കുരുവാകും കോഫി ഷോപ്പുകളിൽ ഉപയോഗിക്കുക. കൂടാതെ ജൈവ പച്ചക്കറികൾ പഴങ്ങൾ തുടങ്ങിയവ ഇൗ കോഫി ഷോപ്പുകളിൽ ലഭ്യമാക്കും. സ്ത്രീകളുടെ ഉന്നമനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Your Rating: