സ്വന്തം ജീവൻ രക്ഷിക്കാതെ കുഞ്ഞനുജത്തിയെ അപകടത്തിൽ നിന്നും രക്ഷിച്ച് പതിനൊന്നുവയസുകാരി!

ഇമാൻ ജാവേദ് അയ്‌മയ്ക്കൊപ്പം

ഇമാൻ ജാവേദ് എന്ന 11 കാരിയുടെ കഥ നിങ്ങളുടെ കണ്ണുകൾ നിറയ്ക്കും. ഒരു 11 കാരിയിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല ഈ കുഞ്ഞു മാലാഖ ചെയ്തത്. അതിനാൽ തന്നെ കുഞ്ഞു ഇമാൻ ഈ ലോകത്ത് ഇന്നില്ല എന്ന് പറഞ്ഞാൽ ഉൾക്കൊള്ളാൻ നമുക്ക് പെട്ടെന്ന് സാധിച്ചെന്നു വരില്ല.യുകെയിൽ വച്ച് നടന്ന ദാരുണമായ ഒരു വാഹന അപകടത്തിൽ അടുത്തിടെ ഇമാൻ മരണപ്പെട്ടിരുന്നു. 

എന്നാൽ മരണത്തിനു തൊട്ടു മുൻപുള്ള നിമിഷം വരെ ഇമാൻ തന്റെ കസിനായ 3  വയസുകാരി അയ്‌മ വാസിമിനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. തകർന്ന കാറിൽ നിന്നും പുറത്തു കടക്കാനാവാതെ കുടുങ്ങിയ അയ്മയെ സ്വയം രക്ഷപ്പെടാതെ, രക്ഷപ്പെടുത്തുകയായിരുന്നു ഇമാൻ.

ഇമാൻ ജാവേദ്

സംഭവം നടന്നതിങ്ങനെ.. വോക്‌സവാഗൺ കാറിൽ ദേശീയപാതയിലൂടെ പോകുകയായിരുന്നു ഇമാനും കുടുംബവും. വാഹനത്തിൽ ഈമാന്റെ മാതാപിതാക്കളും സഹോദരങ്ങളും അയ്മയും ഉണ്ടായിരുന്നു. ഈമാനും അയ്‌മയും പുറകിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. മഞ്ഞുള്ള റോഡായിരുന്നു. പെട്ടന്നാണ് ഒരു വാഹനം വന്ന് ഇമാൻ സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിച്ചത്. ഒന്നും ചെയ്യാനാകാത്ത അവസ്ഥ. വാഹനം റോഡിൽ നിന്നു.

മുൻസീറ്റിൽ ഇരുന്നിരുന്ന ഇമാൻറെ മാതാപിതാക്കളും നടുക്കുള്ള സീറ്റുകളിൽ ഇരുന്നിരുന്ന സഹോദരങ്ങളും വാതിൽ തുറന്നു രക്ഷപ്പെട്ടു. ഏറ്റവും പിന്നിലായി ഇരുന്നിരുന്ന ഈമാനും മൂന്നു വയസുകാരി അയ്മയും രക്ഷപ്പെടാൻ ഏറെ കഷ്ടപ്പെട്ടു. ഇമാനു കുറച്ചു കൂടി എളുപ്പത്തിൽ പുറത്തേക്ക് ഇറങ്ങാൻ സാധിക്കുമായിരുന്നു എങ്കിലും, തന്റെ കുഞ്ഞനുജത്തി ആദ്യം രക്ഷപ്പെടട്ടെ എന്ന വാശിയായിരുന്നു അവൾക്ക്.

ഇമാൻ ജാവേദ് അയ്‌മയ്ക്കൊപ്പം

ഒടുവിൽ കുഞ്ഞു അയ്മ ഒരു വിധം കാറിനു പുറത്തു കടന്നു. ഹൃദയവാൽവിന് തകരാറുള്ള കുട്ടി കൂടിയാണ് അയ്മ. എന്നാൽ അയ്മ പുറത്തേക്ക് എത്തിയ ഉടൻ, ദൗർഭാഗ്യകരം എന്ന് പറയട്ടെ, പിന്നിൽ നിന്നും ഒരു ലോറി വന്ന് ഇടിക്കുകയായിരുന്നു. മഞ്ഞുമൂടിയ വഴിയിൽ കിടന്നിരുന്ന വാഹനം ഡ്രൈവർക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ഇമാൻ ലോറി വന്ന് ഇടിച്ചതിനെ തുടർന്ന് മരണപ്പെടുകയായിരുന്നു. 

വളരെ ശാന്ത സ്വഭാവമുള്ള ഇമാന് അയ്മയെന്നാൽ ജീവനായിരുന്നു. തങ്ങളുടെ മകൾ നഷ്ടപ്പെട്ടു എങ്കിലും അവസാന ശ്വാസത്തിലും അവൾ കുഞ്ഞനുജത്തിക്കായി നിലകൊണ്ടു എന്നത് തങ്ങൾക്ക് സംതൃപ്തി നൽകുന്നു എന്ന് ഇമാന്റെ മാതാപിതാക്കൾ പറഞ്ഞു.