സ്ത്രീധനം നൽകിയില്ല, ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചെടുത്തു 

ഇന്ത്യയിലെ നിയമങ്ങൾ ഇനിയെന്നാണ് ശക്തിപ്പെടുക? സ്ത്രീധന നിരോധനനിയമം ശക്തമാക്കണം എന്ന് പറഞ്ഞു സമൂഹം മുറവിളികൂട്ടിത്തുടങ്ങിയിട്ട് കാലമേറെയായി. എന്നിട്ടും ഏറെ ന്യായമായ ആ ആവശ്യം നിറവേറ്റപ്പെട്ടില്ല. ഇപ്പോൾ ഇതാ സ്ത്രീധന പീഡനത്തിന് മറ്റൊരു ജീവിക്കുന്ന രക്തസാക്ഷികൂടി. വടക്കേ ഇന്ത്യയുടെ ഭാഗമായ ഷാജഹാൻപൂരിൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭാര്യയുടെ മൂക്ക് ഭർത്താവ് മുറിച്ചെടുത്തു.

ഷാജഹാൻപൂർ സ്വദേശിയായ സഞ്ജീവ് റാത്തോർ എന്നയാളാണ് തന്റെ ഭാര്യയായ കമലേഷ് റാത്തോറിന്റെ മൂക്ക് നിഷ്കരുണം മുറിച്ചെടുത്തത്. ഭർത്താവിന്റെ മാതാപിതാക്കളുടെ സഹായത്തോടെയാണ് കമലേഷിന്റെ മൂക്ക് മുറിച്ചെടുത്തത് എന്ന് കമലേഷ് പോലീസിനോട് പറഞ്ഞു.

25 കാരിയായ ഉത്തർപ്രദേശ് സ്വദേശിനി കമലേഷിനെ 27 കാരനായ സഞ്ജീവ് എട്ട് വർഷം മുൻപ്  50000 രൂപ സ്ത്രീധനം ഉറപ്പിച്ചതാണ്  വിവാഹം കഴിച്ചത് എന്ന് അവകാശപ്പെടുന്നു. വിവാഹശേഷം പലപ്പോഴായി ഈ തുക ആവശ്യപ്പെട്ട് കമലേഷിനെ സഞ്ജീവ് ഉപദ്രവിക്കാറുണ്ടായിരുന്നു. എന്നാൽ വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നും വന്ന കമലേഷ്, പാവപ്പെട്ടവരായ തന്റെ മാതാപിതാക്കൾക്ക് ഇത്രയും വലിയ തുക നൽകാനാവില്ലെന്ന് പലപ്പോഴും പറഞ്ഞിരുന്നു. 

കമലേഷ് റാത്തോർ

എന്നാൽ ഇതൊന്നും ഉൾക്കൊള്ളാൻ സഞ്ജീവും കുടുംബവും തയ്യാറായില്ല. 8 വർഷമായി ഇക്കാര്യം പറഞ്ഞു ഭാര്യയെ ഉപദ്രവിച്ച സഞ്ജീവ് കമലേഷിന് പരപുരുഷബന്ധം ഉണ്ടെന്നും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം അത്തഴത്തിന് ഭക്ഷണത്തെ ഒരുക്കിക്കൊണ്ടിരുന്ന കമലേഷിനോട് ഭർത്തവ് വീണ്ടും സ്ത്രീധനം ചോദിച്ച് ബഹളം കൂട്ടി. പണം കിട്ടാൻ വഴിയില്ല എന്ന് മനസിലാക്കിയപ്പോൾ, കോപാകുലനായ സഞ്ജീവ് മാതാപിതാക്കളെ സഹായത്തിന് വിളിച്ചു. 

മാതാപിതാക്കൾ പിന്നിൽ നിന്നും ബലം പ്രയോഗിച്ച് കമലേഷിനെ പിടിച്ചു വയ്ക്കുകയായിരുന്നു. അപ്പോൾ കമലേഷ് മൂർച്ചയുള്ള ഉപകരണം വച്ച് ഭാര്യയുടെ മൂക്ക് മുറിക്കിച്ചെടുത്തു. ഇന്ന് മുതൽ നീ ഇങ്ങനെയായിരിക്കും എന്ന് നിഷ്ക്കരുണം ഭാര്യയോട് പറഞ്ഞുകൊണ്ടാണ് സഞ്ജീവ് പോയത്. ഭാര്യയുടെ മുറിക്കിച്ചെടുത്ത മൂക്ക് അടുത്തുള്ള ആരാധനാലയത്തിൽ ഇടുകയും ചെയ്തു. 

രക്തം വാർന്നു കരഞ്ഞ കമലേഷിനെ സമീപവാസികൾ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, പണത്തിന്റെ പരിമിതി കൊണ്ട് മൂക്ക് പഴയപോലെ ആക്കാനുള്ള ശസ്ത്രക്രിയ ചെയ്യാനായില്ല.