എന്തുകൊണ്ട് ഗുരുവായൂരിൽ കല്യാണം? കാരണം വെളിപ്പെടുത്തി സംയുക്ത വർമ്മയും ശ്രീശാന്തും

അമ്മയുടെ ആഗ്രഹം  

ഗുരുവായൂരപ്പൻ കൂടെയുണ്ട് എന്നു തോന്നിപ്പോയി അന്ന്. പൂഴിയിട്ടാൽ വീഴാത്തത്ര തിരക്കിലും എന്റെ കൈ മുറുകെപ്പിടിച്ച് ബിജു ഏട്ടൻ വിളക്കിനടുത്തേക്ക് നടന്നു. ഉള്ളിലും പുറത്തും ഭഗവാനെ മാത്രം ധ്യാനിച്ച്, നാമംജപിച്ച് ഞാനും. ഗുരുവായൂരപ്പന്റെ മുന്നിലെത്തിയിട്ടും ആ കൈകൾ വിട്ടിരുന്നില്ല. ഗുരുവായൂരു പോയി പ്രാർഥിക്കുമ്പോഴെല്ലാം കണ്ണുനിറയാറുണ്ട്. അമ്മ ഗുരുവായൂരപ്പന്റെ കടുത്ത ഭക്തയാണ്. ചെറുപ്പം മുതൽ മുപ്പട്ടു വ്യാഴാഴ്ചകളിൽ ഗുരുവായൂര് തൊഴാൻ പോകും. അമ്മയുടെ കൂടെ ഞാനും പോയിത്തുടങ്ങി. ഭഗവാന് വഴിപാടായി അടിപ്രദക്ഷിണം ചെയ്തിട്ടുണ്ട്. ഗുരുവായൂര് കല്യാണം നടത്തണമെന്ന് അമ്മയ്ക്കായിരുന്നു താൽപര്യം. താലികെട്ടി മനസ്സുകൊണ്ട് ഒരുമിക്കുമ്പോൾ ഗുരുവായൂരിൽ കണ്ണന്റെ മുമ്പിൽ വച്ചാവണം എന്നേ ഞാനും ചിന്തിച്ചുള്ളൂ.  

പാരമ്പര്യത്തിന്റെ തുടർച്ച 

കുടുംബത്തിലെല്ലാവരും ഗുരുവായൂരപ്പന്റെ ഭക്തരാണ്. അതുകൊണ്ട് പാരമ്പര്യമായി കുടുംബത്തിലെ മിക്കവാറും താലികെട്ടലുകൾ ഗുരുവായൂര് വച്ചായിരുന്നു. ഏറ്റവും താൽപര്യം അമ്മയ്ക്കായിരുന്നു. ഭുവനേശ്വരിയുടെ വീട്ടുകാർക്കും ഗുരുവായൂര് വച്ചു വിവാഹം നടത്താൻ സന്തോഷമായിരുന്നു. അവരുടെ രീതിയനുസരിച്ച് വരൻ വധുവിന്റെ വീട്ടിൽ പോയാണ് താലി കെട്ടേണ്ടത്. എന്നിട്ടും ഗുരുവായൂര് വരാനും കല്യാണം നടത്താനും തടസ്സമൊന്നും പറഞ്ഞില്ല.  

ശ്രീശാന്തും ഭുവനേശ്വരി കുമാരിയും